kozhikode local

കേസില്‍ കുടുങ്ങി വെള്ളിലാട്ട് മുക്കിലെ ട്രാന്‍സ്‌ഫോമര്‍

നരിക്കുനി: മടവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 17ാം വാര്‍ഡില്‍ ചാത്തനാറമ്പ് വെള്ളിലാട്ട് മുക്കിലെ ട്രാന്‍സ്‌ഫോമര്‍ കമ്മീഷന്‍ വൈകുന്നു. ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുന്ന പണികള്‍ പൂര്‍ത്തിയായിട്ട് മാസങ്ങളായെങ്കിലും ഒരു ഭാഗത്ത് സ്റ്റേവയര്‍ സ്ഥാപിച്ചത് മൂലമുള്ള തര്‍ക്കം കേസിലെത്തിയതൊടെയാണ് കമ്മീഷന്‍ ചെയ്യുന്നത് വഴിമുട്ടിയത്. എടക്കിലോട് മുതല്‍ വെള്ളിലാട്ട് മുക്ക് വരെ പുതിയ ഹൈടെന്‍ഷന്‍ ലൈന്‍ വലിച്ചാണ് ട്രാന്‍സ്‌ഫോമറിലേക്ക് 11 കെവി വൈദ്യുതി എത്തിക്കുന്നത്. ഇത് നേരത്തെ പൂര്‍ത്തിയായിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് അനുബന്ധ പ്രവൃത്തികള്‍ തുടങ്ങിയിട്ടുണ്ട്. പുതിയ 11 കെവി ലൈന്‍ കടന്ന് പോകുന്ന ഭാഗങ്ങളിലെ മരങ്ങള്‍ മുറിക്കുന്ന പണികളും ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ഉടമകളുടെ അനുമതി കിട്ടാത്ത രണ്ടിടത്തെ മരങ്ങള്‍ മുറിക്കാനും ഇനി ബാക്കിയുണ്ട്.
Next Story

RELATED STORIES

Share it