Flash News

കേസരിപരിപ്പിന്റെ നിരോധനം നീക്കിയേക്കും, വിവാദങ്ങള്‍ ഉയരുന്നു

കേസരിപരിപ്പിന്റെ നിരോധനം നീക്കിയേക്കും, വിവാദങ്ങള്‍ ഉയരുന്നു
X
Lathyrus-sat-01-500x500

ന്യൂഡല്‍ഹി: ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് രാജ്യത്ത്് കേസരിപ്പരിപ്പിന് 55 വര്‍ഷം മുന്‍പ് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുന്നു. കേസരിപ്പരിപ്പ് സുരക്ഷിതമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍)നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ നിരോധനം നീക്കുന്നകാര്യം ഭക്ഷ്യസുരക്ഷാ അതോറിറ്റി സജീവമായി പരിശോധിച്ചുവരികയാണ്. കഴിഞ്ഞ നവംബറില്‍ ഇക്കാര്യം ഭക്ഷ്യസുരക്ഷാ അതോറിട്ടിയുടെ സയന്റിഫിക് പാനലും സയന്റിഫിക് കമ്മിറ്റിയും ചര്‍ച്ചചെയ്തിരുന്നു. കേസരിപ്പരിപ്പിന്റെ ഉപയോഗം ലാതിറിസം എന്നറിയപ്പെടുന്ന തളര്‍വാതരോഗം ഉണ്ടാക്കുമെന്നാണ് പലപഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കേസരിപ്പരിപ്പ് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നു തന്നെയാണ് അടുത്ത കാലത്ത് നടത്തിയ പല ഗവേഷണങ്ങളും തെളിയിക്കുന്നത് എന്നിരിക്കേ ഐസിഎംആറിന്റെ അഭിപ്രായം മാത്രം കണക്കിലെടുത്ത് നിരോധനം നീ്ക്കുന്നത് പുതിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയാണ്.
കേസരിപ്പരിപ്പ് കഴിക്കുന്നത് സുരക്ഷിതമല്ലെന്നും വിലക്ക് നീക്കുന്നത് ഉചിതമല്ലെന്നും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടോക്‌സികോളജിക്കല്‍ റിസര്‍ച്ചിന്റെ ഒരു റിപോര്‍ട്ട് ചൂണ്ടിക്കാട്ടി ഭക്ഷ്യസുരക്ഷാ അതോറിട്ടിയുടെ സയന്റിഫിക് പാനല്‍ 2015 മാര്‍ച്ചില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും പാനല്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഡീ അമിനോ പ്രോ പയോനിക് ആസിഡ് എന്ന രാസവസ്തുവിന്റെ സാന്നിധ്യമാണ് കേസരിപ്പരിപ്പ് കഴിക്കുന്നവരില്‍ തളര്‍വാതമുണ്ടാക്കുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് 1961ല്‍ പശ്ചിമബംഗാള്‍ ഒഴികെയുള്ള അന്നത്തെ സംസ്ഥാനങ്ങളെല്ലാം കേസരിപ്പരിപ്പ് നിരോധിക്കുകയായിരുന്നു.
നിരോധനം നിലനില്‍ക്കുമ്പോഴും സാധാരണ പരിപ്പിനേക്കാള്‍ വിലകുറവുള്ള കേസരിപ്പരിപ്പ് ഇപ്പോഴും പലയിടത്തും വിപണിയില്‍ കിട്ടാനുണ്ട്. പരിപ്പില്‍ മായം ചേര്‍ക്കാനും ഇത് വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഒരുവശത്തേക്ക് ചെരിഞ്ഞ് കോടാലിയുടെ വായ്ത്തലപോലെ ആകൃതിയുള്ളതിനാല്‍ കോടാലിപ്പരിപ്പെന്നും കേരളത്തില്‍ ഇത് അറിയപ്പെടുന്നു.2008ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കേസരിപ്പരിപ്പിനുള്ള നിരോധനം പിന്‍വലിച്ചിരുന്നു.ചത്തീസ്ഗഡിലും ഇതിന് നിരോധനമില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ വര്‍ധിച്ചതോടെ കേരളത്തിലും കേസരിപ്പരിപ്പ് അടുത്തിടെയായി വ്യാപകമായി വിറ്റുപോകുന്നുണ്ട്.
Next Story

RELATED STORIES

Share it