കേള്‍വി നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി കോക്ലിയര്‍ ഇംപ്ലാന്റ് ചാരിറ്റബിള്‍ ട്രസ്

റ്റ്‌കോട്ടയം: കേള്‍വി നഷ്ടപ്പെട്ടു കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ക്ക് കൈത്താങ്ങാവാന്‍ കോക്ലിയര്‍ ഇംപ്ലാന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചു. ജനുവരി ഒന്നിന് ട്രസ്റ്റ് ഔദ്യോഗികമായി നിലവില്‍ വരുമെന്നു ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജന്മനാ കേള്‍വിയില്ലാത്തതോ അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയില്‍ കേള്‍വി നഷ്ടപ്പെട്ടതോ ആയ ആളുകള്‍ക്ക് കേള്‍വി കിട്ടുന്നതിനു വേണ്ടി ചെയ്യുന്ന ശസ്ത്രക്രിയയാണ് കോക്ലിയര്‍ ഇംപ്ലാന്റ്. ഈ ശസ്ത്രക്രിയയാവട്ടെ വലിയ ചെലവേറിയതാണ്. കൂടാതെ, ഈ ഉപകരണത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് മെയിന്റനന്‍സുമാവശ്യമാണ്. ഇതും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ്. നിര്‍ധനരും നിരാലംബരുമായ കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഈ ശസ്ത്രക്രിയയും നിലനിര്‍ത്തലും അത്യന്തം ക്ലേശകരമാണ്. സര്‍ജറിക്ക് മാത്രം ഏകദേശം ഒമ്പത് ലക്ഷത്തോളം രൂപ ചെലവ് വരും. കൂടാതെ, ഈ ഉപകരണത്തിന്റെ ബാറ്ററി മാറ്റണമെങ്കില്‍ പോലും 12,000 രൂപയ്ക്കു മുകളില്‍ ചെലവ് വരും. ഇടവേളകളില്‍ ഇതിന്റെ കേബിളുകള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്‌സുകള്‍ മാറ്റേണ്ടിവരും. ചില ഉപകരണങ്ങള്‍ കാലഹരണപ്പെടുകയും അതിന്റെ പാര്‍ട്‌സുകള്‍ ലഭിക്കാതെ വരുകയുമാണെങ്കില്‍ വീണ്ടും വന്‍തുക മുടക്കി പുതിയ ഉപകരണങ്ങള്‍ വാങ്ങേണ്ടതായി വരും. സാധാരണ ജനങ്ങള്‍ക്ക്് അപ്രാപ്യമാണ് ഈ ചികില്‍സ തന്നെ. ശസ്ത്രക്രിയയ്ക്ക് വിധേയരായ കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ മരിച്ചാല്‍ അവരുടെ ജീവിതം തന്നെ വഴിമുട്ടും. ഈ സാഹചര്യത്തില്‍ കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയയ്ക്കു വിധേയരായവരെ സഹായിക്കുന്നതിനാണ് ശസ്ത്രക്രിയയ്ക്കു വിധേയരായവരുടെ തന്നെ കൂട്ടായ്മയായി ട്രസ്റ്റ് രൂപം കൊടുത്തിരിക്കുന്നതെന്നു ഭാരവാഹികള്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്കു വിധേയരായ ഏവര്‍ക്കും ട്രസ്റ്റില്‍ അംഗമാവാം. ംംം.സരശര.േശി എന്ന പേരില്‍ വെബ്‌സൈറ്റും തുടങ്ങിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് ഡയറക്ടര്‍ ഡോ. അയിഷ, ട്രസ്റ്റ് ഭാരവാഹികളായ സെയ്ദ് മുഹമ്മദ്, വിജയന്‍, ഷിജോ വാളിക്കുളം സംസാരിച്ചു.
Next Story

RELATED STORIES

Share it