കേള്‍വിക്കുറവും ഹൃദ്രോഗവും

കേള്‍വിക്കുറവുള്ളവര്‍ക്ക് ഹൃദ്രോഗമുണ്ടാവാന്‍ സാധ്യതയുണ്ടെന്നു കണ്ടെത്തല്‍. കണ്ണിന്റെ റെറ്റിനയിലെ രക്തധമനികളുടെ ആരോഗ്യവുമായും കേള്‍വിക്കുറവു ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിലെ മറ്റു രക്തധമനികളുടെ ആരോഗ്യം ഇതില്‍നിന്ന് മനസ്സിലാക്കാമെന്നതിനാല്‍ കേള്‍വിപ്രശ്‌നമുള്ളവരില്‍ ഹൃദയാഘാത സാധ്യതയുണ്ട്. കേള്‍വിശക്തിയും ഹൃദയാരോഗ്യവും ബന്ധപ്പെട്ടിരിക്കുന്നുവെന്നു മറ്റു പഠനങ്ങളിലുമുള്ളതായി പഠന സംഘത്തിലെ അംഗമായ റോബിനോവിച്ച് പറയുന്നു. ആന്തരിക കര്‍ണത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് നല്ല അളവില്‍ രക്തചംക്രമണം ആവശ്യമാണ്. രക്തയോട്ടം കുറയുമ്പോള്‍ കേള്‍വിശക്തിയെ അതു ബാധിക്കുന്നതായി പഠനം കാണിക്കുന്നു. അതേസമയം,  മധ്യവയസ്‌കരിലെ കേള്‍വിക്കുറവിന് ഹൃദ്രോഗം,  ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം എന്നിവയുമായി ബന്ധമുണ്ടെന്ന് പറയാനാവില്ലെന്ന് പഠനം പറയുന്നു. അമേരിക്കക്കാരില്‍ 29 ദശലക്ഷം പേരെങ്കിലും കേള്‍വിക്കുറവുള്ളവരാണെന്ന് ഓട്ടോലാറിങ്കോളജി-ഹെഡ് ആന്റ് നെക് സര്‍ജറി റിപോര്‍ട്ട് ഉദ്ധരിച്ച് പഠനത്തിനു നേതൃത്വം നല്‍കിയ വിസ്‌കോന്‍സിന്‍ യൂനിവേഴ്‌സിറ്റിയിലെ സ്‌കോട്ട് നാഷ് വ്യക്തമാക്കുന്നു. വിവിധ പ്രായക്കാരിലെ കേള്‍വിക്കുറവ് മനസ്സിലാക്കാനായി നാഷും സംഘവും പ്രായപൂര്‍ത്തിയായ 2,837 പേരെ സര്‍വേ ചെയ്തു. 65നു മുകളിലുള്ളവരില്‍ 40 ശതമാനത്തിലും കേള്‍വിക്കുറവ് ഏറിവരുന്നതായി സര്‍വേയില്‍ കണ്ടെത്തി. 35-44 വയസ്സിനിടയിലുള്ളവരില്‍ ഇത് ആറ് ശതമാനം മാത്രമാണ്. 45-54 നിടയിലുള്ളവരില്‍ 11 ശതമാനവും 55-64നിടയിലുള്ളവരില്‍ 25 ശതമാനവുമാണ് കേള്‍വിക്കുറവു കണ്ടത്. പഠനം കാണിക്കുന്നത് കേള്‍വി പ്രശ്‌നം വര്‍ധിച്ചുവരുന്നുവെന്നതാണെങ്കിലും ഇത് ഗൗരവമായെടുക്കുന്നവര്‍ കുറവാണെന്ന് നാഷ് പറയുന്നു.  80-90 കള്‍ക്കിടയിലുള്ളവരില്‍ പലരും കേള്‍വിശക്തി പറ്റെ നഷ്ടമായവരാണ്. കേള്‍വിക്കുറവ് മധ്യവയസ്‌കരിലെ ഒരു പ്രധാന പ്രശ്‌നമായി മാറുന്നതായി പഠനസംഘത്തില്‍ അംഗമായ യാലേ യൂനിവേഴ്‌സിറ്റിയിലെ ഡോ. പീറ്റര്‍ റോബിനോവിച്ച് ചൂണ്ടിക്കാട്ടുന്നു. പക്ഷേ, പലരും തങ്ങള്‍ക്ക് കേള്‍വിപ്രശ്‌നമുണ്ടാവുന്നത് തിരിച്ചറിയുന്നില്ല. ഉയര്‍ന്ന ശബ്ദത്തിലുള്ള സംസാരം കേള്‍ക്കുന്നതുപോലും ചിലര്‍ക്ക് ഭാഗിക കേള്‍വിക്കുറവുണ്ടാക്കുമെന്ന് അദ്ദേഹം പറയുന്നു. ഡിമന്‍ഷ്യ  വര്‍ധിക്കാനിടയാക്കുംഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുന്നത് ക്രമേണ പ്രായമാവുമ്പോള്‍ ഡിമന്‍ഷ്യ (ബുദ്ധിഭ്രമം) ഉണ്ടാവുന്നതിനിടയാക്കും. ശ്രവണസഹായികളുടെ വര്‍ധിച്ച ഉപയോഗം ഡിമന്‍ഷ്യ വര്‍ധിക്കുന്നത് തടയുമെന്ന പ്രതീക്ഷകള്‍ക്ക് അമേരിക്കയില്‍ നടത്തിയ പുതിയ പഠനം തിരിച്ചടിയായി. ജോണ്‍ ഹോകിന്‍സ് യൂനിവേഴ്‌സിറ്റി സര്‍ജന്‍ ഫ്രാങ്ക്‌ലിനും സഹപ്രവര്‍ത്തകരും 600 സ്ത്രീകളിലും പുരുഷന്മാരിലും നടത്തിയ പഠനം വ്യക്തമാക്കുന്നത് പഠനത്തിനു വിധേയമായവരിലെ കേള്‍വി തകരാറ് അവരില്‍ ഡിമന്‍ഷ്യ വര്‍ധിപ്പിക്കുന്നുവെന്നാണ്. 36 മുതല്‍ 90 വരെ വയസ്സുള്ള 600ലധികം സ്ത്രീപുരുഷന്മാരില്‍ 12 വര്‍ഷം നടത്തിയ പഠനത്തിന്റെ ആദ്യ ഘട്ടത്തില്‍ ഇവരിലാര്‍ക്കും ഡിമന്‍ഷ്യയുള്ളതായി കണ്ടെത്തിയില്ല. അതേസമയം, ഇവരില്‍ ഒമ്പത് ശതമാനം പേരില്‍ അള്‍ഷിമേഴ്‌സ് രോഗികളില്‍ സാധാരണമായ ഡിമന്‍ഷ്യ നേരിയ തോതില്‍ വരുന്നതായി പഠനത്തിനിടെ കണ്ടു. സാധാരണ കേള്‍വിശേഷിയുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേള്‍വി തകരാറുള്ളവരില്‍ ഡിമന്‍ഷ്യ സാധ്യത ഇരട്ടിയാണ്. സാമാന്യം കേള്‍വി പ്രശ്‌നമുള്ളവരില്‍ ഇത് മൂന്നിരട്ടിയും കാര്യമായ കേള്‍വിക്കുറവുള്ളവരില്‍ അഞ്ചിരട്ടിയുമാണ്. ഡിമന്‍ഷ്യയും കേള്‍വി തകരാറും തമ്മിലുള്ള കൃത്യമായ ബന്ധം കണ്ടെത്താനായിട്ടില്ലെങ്കിലും ഇവ രണ്ടിനും പൊതുവായ ഒരു കാരണമാണുള്ളതെന്ന് ലിന്‍ പറയുന്നു. പ്രായമായവര്‍ക്ക് ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കാന്‍ മാനസിക ദൗര്‍ബല്യം കാരണം കൂടുതല്‍ പ്രയാസമുണ്ടാവും. കേള്‍വിക്കുറവുമൂലം ഏകാന്തതയുണ്ടാവുന്നതും സാമൂഹിക ബന്ധം കുറയുന്നതും ഡിമന്‍ഷ്യയിലേക്കു നയിക്കുന്നു. ഇവ ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധിക്കാതിരിക്കാനും കാരണമാവുന്നു. അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തിന്റെ കണക്കു പ്രകാരം അമേരിക്കക്കാരില്‍ 17 ശതമാനവും കേള്‍വി തകരാറുള്ളവരാണ്. അതേസമയം, മിക്ക ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും ശ്രവണസഹായികള്‍ ഉറപ്പുനല്‍കുന്നില്ല. അതിനാല്‍ കേള്‍വിക്കുറവുള്ളവരില്‍ ചെറിയൊരു ഭാഗമേ അതുപയോഗിക്കുന്നുള്ളൂ.
Next Story

RELATED STORIES

Share it