thrissur local

കേരള സാഹിത്യ അക്കാദമി 60ാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം



തൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ 60ാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം ജൂണ്‍ 10 ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക്  അക്കാദമി ഓഡിറ്റോറിയത്തില്‍ മന്ത്രി എ കെ ബാലന്‍ നിര്‍വഹിക്കും. സാറാ ജോസഫിനും യു എ ഖാദറിനും 2016ലെ വിശിഷ്ടാംഗത്വവും ഒ വി ഉഷ, മുണ്ടൂര്‍ സേതുമാധവന്‍, പ്രഫ. വി സുകുമാരന്‍, ഡോ. ടി ബി വേണുഗോപാലപ്പണിക്ക ര്‍, പ്രയാര്‍ പ്രഭാകരന്‍, ഡോ. കെ സുഗതന്‍ എന്നിവര്‍ക്ക് സമഗ്രസംഭാവനാപ ുരസ്‌കാരവും മന്ത്രി സമര്‍പ്പിക്കും. അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷത വഹിക്കും. അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ് വിശിഷ്ടാംഗങ്ങളെയും പ്രഫ. വി എന്‍ മുരളി സമഗ്രസംഭാവനാ പുരസ്‌കാരജേതാക്കളെയും പരിചയപ്പെടുത്തും. ഡോ. കെ പി മോഹനന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, ടി പി വേണുഗോപാലന്‍ സംസാരിക്കും. രാവിലെ 10ന് നടക്കുന്ന സാഹിത്യവും പ്രതിരോധവും എന്ന സെമിനാറില്‍ സച്ചിദാനന്ദന്‍ മുഖ്യപ്രബന്ധം അവതരിപ്പിക്കും. ജയമോഹന്‍, ചന്ദ്രമതി, കെ ഇ എന്‍, ഇ പി രാജഗോപാലന്‍, ഡോ. മ്യൂസ് മേരി ജോര്‍ജ്, മങ്ങാട് ബാലചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. വൈകീട്ട് 5.30ന് അക്കാദമി കവിതാ പുരസ്‌കാരജേതാക്കള്‍ പങ്കെടുക്കുന്ന കവിസമ്മേളനം അക്കിത്തം ഉദ്ഘാടനം ചെയ്യും. കെ ജി ശങ്കരപ്പിള്ള അധ്യക്ഷത വഹിക്കും. മാധവന്‍ അയ്യപ്പത്ത്, സച്ചിദാനന്ദന്‍, പി നാരായണക്കുറുപ്പ്, വി മധുസൂദനന്‍നായര്‍, ആറ്റൂര്‍ രവിവര്‍മ്മ, പി പി രാമചന്ദ്രന്‍, പി പി ശ്രീധരനുണ്ണി, റഫീക് അഹമ്മദ്, എന്‍ കെ ദേശം, കുരീപ്പുഴ ശ്രീകുമാര്‍, എസ് ജോസഫ്, കെ ആര്‍ ടോണി, പി എന്‍ ഗോപീകൃഷ്ണന്‍ പങ്കെടുക്കും. ജൂണ്‍ 11 ഞായറാഴ്ച രാവിലെ കേരളത്തിന്റെ അറുപത് വര്‍ഷം എന്ന വിഷയത്തില്‍ പുരസ്‌കാരജേതാക്കളുമായി സംവാദം നടക്കും. പ്രഫ. എം എം നാരായണന്‍ മോഡറേറ്ററായിരിക്കും. ബി എം സുഹ്‌റ സ്വാഗതവും ശിവരാമന്‍ ചെറിയനാട് നന്ദിയും പറയും. മൂന്നിന് നടക്കുന്ന സമ്മേളനത്തില്‍ 2015ലെ അക്കാദമി അവാര്‍ഡുകളും എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളും വൈശാഖന്‍ സമര്‍പ്പിക്കും. ഡോ. ഖദീജ മുംതാസ് അധ്യക്ഷത വഹിക്കും. സുഭാഷ്ചന്ദ്രന്‍, ടി ഡി രാമകൃഷ്ണന്‍, നാരായന്‍ സംസാരിക്കും.

സ്
Next Story

RELATED STORIES

Share it