malappuram local

കേരള ശാസ്ത്ര കോണ്‍ഗ്രസ്സില്‍  21 ഗവേഷകര്‍ക്ക് പുരസ്‌കാരം

ചേളാരി: കാലിക്കറ്റ് സര്‍വകലാശാല കാംപസില്‍ നടന്ന ഇരുപത്തി എട്ടാമത് ശാസ്ത്ര കോണ്‍ഗ്രസ്സില്‍ മികച്ച പ്രബന്ധാവതരണത്തിനും പോസ്റ്റര്‍ അവതരണത്തിനും 20 ഗവേഷകര്‍ക്ക് പുരസ്‌കാരം.
അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സയന്‍സ്- ഷീബ സുഗതന്‍ (കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് സര്‍വകലാശാല), ബയോ ടെക്‌നോളജി- ലക്ഷ്മി ആര്‍ നാഥ് ( കാന്‍സര്‍ ഗവേഷണ വിഭാഗം, തിരുവനന്തപുരം ആര്‍ജിസിവി) കെമിക്കല്‍- അമൃത പി തങ്കച്ചന്‍, (എംജി സര്‍വകലാശാല), എര്‍ത്ത് സയന്‍സ്- വി ജയചന്ദ്രന്‍ ( ഐഎസ്ആര്‍ഒ വിഎസ്എസ്‌സി സ്‌പേസ് ഫിസിക്‌സ് ലാബ്), എന്‍ജിനീയറിങ് സയന്‍സ് - ജി പ്രവീണ്‍ (എംജി സര്‍വകലാശാല) എന്‍വയോണ്‍മെന്റ് ആന്റ് ഫോറസ്ട്രി- കെ ജെസിത (സിഡബ്ല്യൂ ആര്‍ഡിഎം കെഎസ്‌സിഎസ്ടിഇ), ഫിഷറീസ് ആന്റ് വെറ്ററിനറി- അജ്ഞു വര്‍ഗീസ് (പൂക്കോട് കെവിഎ എസ്‌യു), ഹെല്‍ത്ത് സയന്‍സസ്- കെ രമ്യ (തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി), ൈലഫ് സയന്‍സ്- എം ധനീഷ ( കുസാറ്റ്), മാത്തമാറ്റിക്‌സ്- കെ വി ഹര്‍ഷ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് ആന്റ് ടെക്‌നോളജി) ഫിസിക്‌സ്- ബി പ്രിയങ്ക (കണ്ണൂര്‍ സര്‍വകലാശാല) എന്നിവരാണ് വിവിധ വിഷയങ്ങളിലുള്ള പ്രബന്ധാവതരണത്തില്‍ മികവ് പുലര്‍ത്തിയത്. വിവിധ വിഷയങ്ങളില്‍ മികച്ച പോസ്റ്ററുകള്‍ തയ്യാറാക്കിയതിന് പുരസ്‌കാരം ലഭിച്ചവര്‍ ഇവരാണ്:
അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സയന്‍സ് - ആനി പി വര്‍ഗീസ് (തിരുവനന്തപുരം വെള്ളായണി കോളജ് ഓഫ് അഗ്രികള്‍ച്ചര്‍), ബയോടെക്‌നോളജി- സി ശരണ്യ സുരേഷ് (കണ്ണൂര്‍ സര്‍വകലാശാല), കെമിക്കല്‍- കെ എ ജിഷ (കുസാറ്റ്), എര്‍ത്ത് സയന്‍സ്- ടി ജെ അനു റോസ് ( ഐഎസ്ആര്‍ഒ വിഎസ്എസ്‌സി സ്‌പേസ് ഫിസിക്‌സ് ലാബ്), എന്‍ജിനീയറിങ് സയന്‍സ്- ആര്‍ ചന്ദ്രപ്രതാപ് ( നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, പ്ലാനിങ് ആന്റ് റിസര്‍ച്ച് സെന്റര്‍), എന്‍വയോണ്‍മെന്റ് ആന്റ് ഫോറസ്ട്രി- വി വി നവീന്‍ (മലിയങ്കര എസ്എന്‍എം കോളജ്), ഫിഷറീസ് വെറ്ററിനറി- എസ് സെന്തില്‍ മുരുകന്‍ (കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് സര്‍വകലാശാല), ഹെല്‍ത്ത് സയന്‍സസ് - റൂബി വര്‍ഗീസ് (തിരുവല്ല പുഷ്പഗിരി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് റിസര്‍ച്ച് സെന്റര്‍), ലൈഫ് സയന്‍സ് - കെ അശ്വനി ( കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി പഠന വിഭാഗം), ഫിസിക്‌സ്- കെ എം അനില്‍ കുമാര്‍ (കുസാറ്റ്).
Next Story

RELATED STORIES

Share it