Flash News

കേരള ലത്തീന്‍ സഭാ കണ്‍വന്‍ഷന്‍ ആറു മുതല്‍



കൊച്ചി: വല്ലാര്‍പാടത്ത് ഈ മാസം ആറിന് ആരംഭിക്കുന്ന കേരള ലത്തീന്‍ സഭയുടെ മിഷന്‍ കോണ്‍ഗ്രസ്-ബിസിസി കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആര്‍ച് ബിഷപ്പുമാരായ ഡോ. എം സൂസെപാക്യം, ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ബിസിസി ചെയര്‍മാന്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ എന്നിവര്‍ അറിയിച്ചു.   ആറിനു രാവിലെ 10ന് ആരംഭിക്കുന്ന ത്രിദിന കണ്‍വന്‍ഷന്‍ സിസിബിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്യും. സമാപന ദിനമായ എട്ടിനു രാവിലെ 9.10നു നാലാമതു സെഷനില്‍ ദശവല്‍സര പദ്ധതികളുടെ പ്രകാശനം ജസ്റ്റിസ് കുര്യന്‍ ജോസഫ് നിര്‍വഹിക്കും.
Next Story

RELATED STORIES

Share it