കേരള യൂനിവേഴ്‌സിറ്റി കലോല്‍സവം:  കിരീടം തിരുവനന്തപുരം മാര്‍ ഇവാനിയോസിന്

ചെങ്ങന്നൂര്‍: കേരള സര്‍വകലാശാല യുവജനോല്‍സവത്തില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് ഓവറോള്‍ കിരീടം നേടി. 165 പോയിന്റ് നേടിയാണ് ഒന്നാമതെത്തിയത്.
143 പോയിന്റ് നേടിയ മാര്‍ ബസേലിയോസ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജി, നാലാഞ്ചിറ തിരുവനന്തപുരം രണ്ടാംസ്ഥാനവും തിരുവനന്തപുരം കാര്യവട്ടം യൂനിവേഴ്‌സിറ്റി കാംപസ് 61 പോയിന്റ് നേടി മൂന്നാംസ്ഥാനവും തിരുവനന്തപുരം ഗവ. കോളജ് ഫോര്‍ വുമണ്‍ 57 പോയിന്റ് നേടി നാലാംസ്ഥാനവും കരസ്ഥമാക്കി. 45 പോയിന്റ് നേടിയ തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ കോളജ് ഓഫ് എന്‍ജിനീയറിങ് പാപ്പനംകോടാണ് അഞ്ചാം സ്ഥാനത്ത്. അഞ്ചുദിവസമായി ചെങ്ങന്നൂര്‍ നഗരസഭാ സ്റ്റേഡിയത്തിലും (ഒഎന്‍വി കുറുപ്പ് നഗര്‍) മറ്റു വേദികളിലുമായി നടന്ന യുവജനോല്‍സവത്തില്‍ മാര്‍ ഇവാനിയോസിലെ എസ് മഹാലക്ഷ്മി കലാതിലകവും മാര്‍ ബസേലിയോസിലെ കെ എസ് അര്‍ജുന്‍ കലാപ്രതിഭയുമായി.
സംവിധായകന്‍ ബ്ലെസി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. കൊടിക്കുന്നില്‍ സുരേഷ് എംപി, ചലച്ചിത്ര താരങ്ങളായ അനൂപ് ചന്ദ്രന്‍, പ്രജോദ് കലാഭവന്‍, സംവിധായകന്‍ എബ്രിത് ഷൈന്‍, സംഘാടക സമിതി ചെയര്‍മാന്‍ സജി ചെറിയാന്‍, യൂനിവേഴ്‌സിറ്റി ഡിഎസ്എസ് വിജയലക്ഷ്മി, യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍പേഴ്‌സന്‍ എസ് ആര്‍ ആര്യ സംസാരിച്ചു.
Next Story

RELATED STORIES

Share it