കേരള മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശനംഅപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും മാര്‍ച്ച് 31ന് ലഭിക്കണം

തിരുവനന്തപുരം: 2018-19 അധ്യയന വര്‍ഷം കേരളത്തിലെ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളിലേക്കു പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ംംം.രല ല.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലൂടെ 28നകം അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചശേഷം ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും മാര്‍ച്ച് 31ന് മുമ്പായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫിസില്‍ എത്തിക്കേണ്ടതാണ്. അപേക്ഷാ സമര്‍പ്പണവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പ്രോസ്‌പെക്ടസിന്റെ തുടക്കത്തില്‍ കൊടുത്തിട്ടുള്ളത് അപേക്ഷകര്‍ ശ്രദ്ധിക്കേണ്ടതാണ്. കേരളീയന്‍ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ അതു തെളിയിക്കുന്നതിനായി അപേക്ഷകനോ മാതാപിതാക്കളില്‍ ആരെങ്കിലുമോ കേരളത്തില്‍ ജനിച്ചതാണെന്നു തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. അപേക്ഷകന്റെ ജനന സര്‍ട്ടിഫിക്കറ്റ്, ജനനസ്ഥലം രേഖപ്പെടുത്തിയ എസ്എസ്എല്‍സി, പാസ്‌പോര്‍ട്ട് ഇവയിലൊന്നിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അല്ലെങ്കില്‍ അപേക്ഷകന്റെ മാതാവിന്റെയോ പിതാവിന്റെയോ ജനന സര്‍ട്ടിഫിക്കറ്റ്, ജനനസ്ഥലം രേഖപ്പെടുത്തിയ എസ്എസ്എല്‍സി, പാസ്‌പോര്‍ട്ട് ഇവയിലൊന്നിന്റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അപേക്ഷകനും രക്ഷകര്‍ത്താവും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖയും അല്ലെങ്കില്‍ അപേക്ഷകനോ മാതാപിതാക്കളോ കേരളത്തില്‍ ജനിച്ചതാണെന്നു കാണിക്കുന്ന നിശ്ചിത പ്രൊഫോ ര്‍മയിലുള്ള വില്ലേജ് ഓഫിസില്‍ നിന്നുള്ള ഇ-ഡിസ്ട്രിക്ട് വഴിയുള്ള സര്‍ട്ടിഫിക്കറ്റ്. വിവിധ സമുദായ സംവരണാനുകൂല്യങ്ങള്‍, ഫീസിളവുകള്‍ എന്നിവയ്ക്ക് അര്‍ഹരായ വിദ്യാര്‍ഥികള്‍ സാധുവായ ജാതി, നോണ്‍ ക്രീമിലെയര്‍, വരുമാന സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ അപേക്ഷയുടെ പ്രിന്റൗട്ടിനോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
Next Story

RELATED STORIES

Share it