Kollam Local

കേരള മുസ്്‌ലിം ജമാഅത്ത് ഫെഡറേഷന്‍ അറബി ഭാഷാ ദിനം ആഘോഷിച്ചു

കൊല്ലം: ഐക്യരാഷ്ട്ര സഭ ലോക ഭാഷയായി അംഗീകരിച്ച അറബി ഭാഷ ദിനം ജമാഅത്ത് ഫെഡറേഷന്‍ ആഘോഷിച്ചു.  കേരളത്തില്‍ ഒരു അറബിക് സര്‍വ്വകലാശാല രൂപീകരിക്കണമെന്ന ആവശ്യം നാളിതുവരെ നിറവേറ്റിയിട്ടില്ല, കേരളാ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും സച്ചാര്‍ കമ്മറ്റി നിയോഗിച്ച പാലൊളി കമ്മറ്റിയും അറബിക് സര്‍വ്വകലാശാലക്ക് ശുപാര്‍ശ ചെയ്തിട്ടും ഗവണ്‍മെന്റ് ഈ കാര്യത്തില്‍ തികഞ്ഞ അവഗണനയാണ് കാട്ടുന്നതെന്ന് ഫെഡറേഷന്‍ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ അറബിക് സര്‍വ്വകലാശാല ആരംഭിക്കാനുള്ള സത്വര നടപടി സ്വീകരിക്കണമെന്ന് കൊല്ലത്ത് ചേര്‍ന്ന കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്റെ നേതൃയോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. കെപി മുഹമ്മദ് പ്രമേയം അവതരിപ്പിച്ചു. കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന സെക്രട്ടറി തേവലക്കര അലിയാര് കുഞ്ഞ് മൗലവി, ലജ്ജനത്തുല്‍ മുഅല്ലീമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പാങ്ങോട് എ ഖമറുദ്ദീന്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it