കേരള ബാസ്കറ്റ്ബോള്‍ ടീമിന് ഉജ്ജ്വല സ്വീകരണം
BY vishnu vis7 May 2018 4:50 PM GMT
X
vishnu vis7 May 2018 4:50 PM GMT
കൊച്ചി: ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ നടന്ന 32ാമത് ദേശീയ ഫെഡറേഷന് ബാസ്കറ്റ്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടിയ കേരള ടീമിന് ഉജ്ജ്വല സ്വീകരണം. ഹൈദരാബാദില്‍ നിന്ന് ശബരി എക്സ്പ്രസില്‍ ഇന്നലെ ഉച്ചയോടെ എറണാകുളത്തെത്തിയ ടീമംഗങ്ങള്‍ക്ക് ബാസ്കറ്റ്ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കി. പ്രസിഡന്റ് പി ജെ സണ്ണി, സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ. കെ എ സലീം, എറണാകുളം ജില്ലാ പ്രസിഡന്റ് ജയ്സണ്‍ പീറ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. പാലക്കാട് സ്റ്റേഷനില്‍ ജില്ലാ അസോസിയേന്‍ ഭാരവാഹികളും താരങ്ങളും തൃശൂര്‍ സ്റ്റേഷനില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികളും ബാസ്കറ്റ്ബോള്‍ അസോസിയേഷന് ഭാരവാഹികളും താരങ്ങള്‍ക്ക് സ്വീകരണമൊരുക്കി. ഞായറാഴ്ച്ച നടന്ന ഫൈനലില്‍ 66-50 എന്ന സ്കോറിന് തമിഴ്നാടിനെ തോല്‍പ്പിച്ചാണ് കേരളം കിരീടം ചൂടിയത്. പി സി ആന്റണിയായിരുന്നു കേരള ടീമിന്റെ പരിശീലകന്. എറണാകുളം സ്വദേശി പ്രേം ആയിരുന്നു അസിസ്റ്റന്റ് കോച്ച്. പി ജി അഞ്ജന , പി എസ് ജീന, ജി റോജമോള്‍, ഷില്‍ജി ജോര്‍ജ്, കവിത ജോസ്, അനീഷ ക്ലീറ്റസ്, പി എസ് നീനുമോള്‍, ചിപ്പി മാത്യു, റിയ രാജേന്ദ്രന്, കെ സി ലിതാര , ഇ എസ് അമൃത, അഞ്ജു മാത്യു എന്നിവരായിരുന്നു കിരീടം നേടിയ ടീമിലെ അംഗങ്ങള്‍.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT