കേരള ഫീഡ്‌സ് കാലിത്തീറ്റയ്ക്ക് വില കുറയും

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍പ്പെട്ട് ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകുന്നതിനായി കേരള ഫീഡ്‌സ് ഉല്‍പാദിക്കുന്ന എല്ലായിനം കാലിത്തീറ്റകള്‍ക്കും ചാക്ക് ഒന്നിന് 100 രൂപ തോതില്‍ വില കുറയ്ക്കാന്‍ മന്ത്രി അഡ്വ. കെ രാജു നിര്‍ദേശം നല്‍കി. ഇതനുസരിച്ച് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ കേരള ഫീഡ്‌സിന് വില കുറയും. ഒരു മാസത്തേക്കാണ് വിലയില്‍ ഇളവു നല്‍കുന്നത്. കേരളാ ഫീഡ്‌സിന് രണ്ടു കോടി രൂപയുടെ അധികബാധ്യത വരുന്നതാണ് തീരുമാനമെങ്കിലും പതിനായിരക്കണക്കിന് ക്ഷീരകര്‍ഷകര്‍ക്ക് ഇതുമൂലം ആശ്വാസം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. മഴക്കെടുതികള്‍ രൂക്ഷമായ സമയത്ത് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പുകളുടെയും മില്‍മയുടെയും നേതൃത്വത്തില്‍ സൗജന്യമായി കാലിത്തീറ്റയും വൈക്കോലും വിതരണം ചെയ്തിരുന്നു.

Next Story

RELATED STORIES

Share it