thrissur local

കേരള പോലിസ് നടത്തുന്നത് മികവാര്‍ന്ന പ്രവര്‍ത്തനം: മന്ത്രി എ സി മൊയ്തീന്‍



ചാവക്കാട്: മികവാര്‍ന്ന പ്രവര്‍ത്തനമാണ് കേരള പോലിസ് നടത്തുന്നതെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കടപ്പുറം മുനക്കകടവ് തീരദേശ പോലിസ് സ്‌റ്റേഷന്‍ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. ക്രമസമാധാനപാലനത്തിന് കേരളം മാതൃകയാണെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ പോലിസിന്റെ ശത്രുവല്ലെന്നും മിത്രമാണെന്നും ജനമൈത്രി പോലിസിന്റെ പ്രവര്‍ത്തനം ജനങ്ങളും പോലിസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. നേരത്തെ വീഡിയോ സന്ദേശം വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ പോലിസ് സ്‌റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സി എന്‍ ജയദേവന്‍ എംപി, കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ, കെ പി ഉമ്മര്‍, എം ആര്‍ അതിജ്കുമാര്‍, പി എം മുജീബ്, എന്‍ കെ അക്ബര്‍, നഫീസകുട്ടി വലിയകത്ത്, എ ഡി ധനീപ്, ഷിജിത് വടക്കുംഞ്ചേരി, കെ കെ രജനി, ഹസീന താജുദ്ദീന്‍, പി എ അഷ്‌ക്കറലി, എം കൃഷ്ണദാസ്, ആര്‍ രവികുമാര്‍, പി മുഹമ്മദ് ബഷീര്‍, പി കെ സെയ്താലിക്കുട്ടി, വി സിദ്ദീഖ് ഹാജി, ഷൗക്കത്ത് പോക്കാക്കില്ലത്ത്, കെ എം അലി, കെ വി ശ്രീനിവാസന്‍, ഷാഹുല്‍ ഹമീദ്, കെ ജി സജില്‍, കെ പി രാജു സംസാരിച്ചു.
Next Story

RELATED STORIES

Share it