Flash News

കേരള പോലിസിന് ദേശീയ പുരസ്‌കാരം



തിരുവനന്തപുരം: ട്രാഫിക് സുരക്ഷിതത്വത്തിനു വേണ്ടി കേരള പോലിസ് നടപ്പാക്കുന്ന സോഫ്റ്റ് (സേവ് ഔവര്‍ ഫെല്ലോ ട്രാവലര്‍) പദ്ധതിക്ക് ലഭിച്ച ദേശീയ പുരസ്‌കാരം ഹൈദരാബാദില്‍ മൊബിലിറ്റി ഇന്ത്യാ കോണ്‍ഫറന്‍സില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പോലിസ് മേധാവിക്കു വേണ്ടി എപി ബറ്റാലിയന്‍ എഡിജിപി സുദേഷ് കുമാര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. നാറ്റ്പാക് ഡയറക്ടര്‍ ഡോ. ആര്‍ പ്രകാശ് കുമാര്‍, കണ്‍സള്‍ട്ടന്റ് ടി വി ശശികുമാര്‍ ചടങ്ങില്‍ പങ്കെടുത്തു. കേന്ദ്ര സര്‍ക്കാര്‍ പാര്‍പ്പിട നഗരകാര്യ വകുപ്പിന്റെ റോഡ് സുരക്ഷിതത്വ പരിശ്രമങ്ങള്‍ക്കുള്ള അവാര്‍ഡാണ് കേരളത്തിനു ലഭിച്ചത്.
Next Story

RELATED STORIES

Share it