Flash News

കേരള തീരത്തു 3 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

കേരള തീരത്തു 2.5 3 മീറ്റര്‍  ഉയരത്തില്‍ ഉള്ള തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന്  മുന്നറിയിപ്പ് . കൂറ്റന്‍  തിരമാലകള്‍ (കൊല്ലം ,ആലപ്പുഴ , കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍,കാസര്‍ഗോഡ്) എന്ന് ഈ തീരപ്രദേശങ്ങളില്‍ 22/4/2018  17:30 മണി മുതല്‍ 23/4/ 2018 23.30 മണി വരെ ആഞ്ഞടിക്കുവാന്‍ സാധ്യതയുണ്ട്.

മീന്‍പിടുത്തക്കാരും  തീരദേശനിവാസികളും ചുവടെ ചേര്‍ക്കുന്ന മുന്നറിയിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

1 . വേലിയേറ്റ സമയത്തു തിരമാലകള്‍  തീരത്തു ശക്തി പ്രാപിക്കുവാനും അത് ആഞ്ഞു അടിക്കുവാനും സാധ്യതയുണ്ട് .

2 . തീരത്തു ഈ പ്രതിഭാസം കൂടുതല്‍ ശക്തി പ്രാപിക്കുവാന്‍ സാധ്യത ഉള്ളതിനാല്‍ തീരത്തിനോട് ചേര്‍ന്ന് മീന്‍പിടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കേണ്ടതാണ്.

3 . ബോട്ടുകള്‍ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കുവാന്‍ നങ്കൂരമിടുമ്പോള്‍ അവ തമ്മില്‍ ഒരു നിശ്ചിത അകലം പാലിക്കേണ്ടതാണ്

4 . തീരങ്ങളില്‍ ഈ പ്രതിഭാസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാല്‍ വിനോദ സഞ്ചാരികള്‍ കടല്‍ കാഴ്ച്ച കാണാന്‍ പോകരുതെന്ന് നിര്‍ദ്ദേശം ഉണ്ട് .

5. ബോട്ടുകള്‍ തീരത്തു നിന്ന് കടലിലേയ്ക്കും കടലില്‍ നിന്ന് തീരത്തിലേയ്ക്കും  കൊണ്ടുപോകുന്നത് ഒഴിവാക്കുക

6 . ആഴക്കടലില്‍ ഈ പ്രതിഭാസത്തിന്റെ ശക്തി വളരെ കുറവായിരിക്കും.
Next Story

RELATED STORIES

Share it