Flash News

കേരള ടൂറിസം മികവിന്റെ പട്ടികയില്‍: 'മൂന്നാര്‍'നെ തേടി 'പ്രണയതീരം' അവാര്‍ഡ്

കേരള ടൂറിസം മികവിന്റെ പട്ടികയില്‍: മൂന്നാര്‍നെ തേടി പ്രണയതീരം അവാര്‍ഡ്
X


മുംബൈ: ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതിക്കു പിന്നാലെ മികച്ച പ്രണയതീരമെന്ന വിശേഷണവും ഇനി കേരളത്തിനു സ്വന്തം. മഞ്ഞിന്റെ നെറുകയില്‍ തോളോടു തോള്‍ ചേര്‍ന്ന് അലിയാന്‍ രാജ്യത്തിന് അകത്തും പുറത്തും നിന്ന് എത്തുന്ന സഞ്ചാരികളും മൂന്നാറിന്റെ മാറ്റുകൂട്ടി.

'തെക്കിന്റെ കാശ്മീര്‍' എന്ന വിശേഷണം മൂന്നാറിനെ പരിപോഷിപ്പിച്ച് നിലനിര്‍ത്തുന്നതിനിടയിലാണ് പ്രണയതീരമെന്ന വിശേഷണവും അവാര്‍ഡും മൂന്നാറിനെ തേടിയെത്തിയത്. പ്രണയത്തിനു യോജിച്ച മികച്ച വിനോദസഞ്ചാര കേന്ദ്രത്തിനുള്ള ലോണ്‍ലി പ്ലാനറ്റ് മാഗസീന്‍ ഇന്ത്യ ട്രാവല്‍ അവാര്‍ഡ് 2017 ആണ് മൂന്നാറിനെ തേടിയെത്തിയത്.

മുംബൈയില്‍ നടന്ന ചടങ്ങില്‍ കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ ബോളിവുഡ് നടി ഡയാന പെന്റിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നിന്ന് ഓണ്‍ലൈന്‍ വഴി നടത്തിയ വോട്ടെടുപ്പിലാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്.
Next Story

RELATED STORIES

Share it