കേരള കോണ്‍ഗ്രസ്സിന്(എം) ഇടത് പിന്തുണയോടെ ബത്തേരിയില്‍ ചെയര്‍മാന്‍ സ്ഥാനം

സുല്‍ത്താന്‍ ബത്തേരി: ഇടതു പിന്തുണയോടെ സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ കേരള കോണ്‍ഗ്രസ്സിന് (എം) ചെയര്‍മാന്‍ സ്്ഥാനം. നഗരസഭയിലെ ഏക കേരള കോണ്‍ഗ്രസ് അംഗമായ ടി എല്‍ സാബുവാണ് ഇന്നലെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 16നെതിരേ 18 വോട്ടുകള്‍ക്കു വിജയിച്ചത്.
യുഡിഎഫിലെ എന്‍ എം വിജയനെയാണ് പരാജയപ്പെടുത്തിയത്. 35 ഡിവിഷനുകളുള്ള നഗരസഭയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 17 വീതവും ബിജെപിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.  ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനലില്‍ വിജയിച്ച കേരള കോണ്‍ഗ്രസ് എം അംഗത്തിന്റെ പിന്തുണയോടെ ഇടതുപക്ഷം ഭരണം പിടിച്ചു. ഒരു വര്‍ഷം ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാമെന്ന ധാരണ പ്രകാരമാണ് പിന്തുണ നല്‍കിയത്. ഇതനുസരിച്ചാണ് ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസ് എം അംഗത്തെ ഇടതുപക്ഷം പിന്തുണച്ചത്. യുഡിഎഫ് പാനലില്‍ വിജയിച്ച കേരള കോണ്‍ഗ്രസ് (എം) അധികാരത്തിനു വേണ്ടി ജനാധിപത്യത്തെ കളങ്കപ്പെടുത്തിയെന്ന് ആരോപിച്ച് യുഡിഎഫ് പ്രകടനം നടത്തി. ബിജെപിയുടെ കൗണ്‍സിലര്‍ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ നിന്നു വിട്ടുനിന്നു.
Next Story

RELATED STORIES

Share it