Flash News

കേരള എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിങ് എന്‍ട്രന്‍സ്, നീറ്റ് അടിസ്ഥാനമായുള്ള സംസ്ഥാന മെഡിക്കല്‍ റാങ്കുകള്‍ മന്ത്രി കെ കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ എറണാകുളം അങ്കമാലി മേനാച്ചേരി വീട്ടില്‍ ജസ് മരിയ ബെന്നിക്കാണ് (നീറ്റ് റാങ്ക് 56) ഒന്നാം റാങ്ക്. തിരുവനന്തപുരം കരമന ആണ്ടവര്‍ മന്‍സില്‍ സംറീന്‍ ഫാത്തിമ ആര്‍ രണ്ടാമതെത്തി (നീറ്റ് 89). കോഴിക്കോട് കൊടിയത്തൂര്‍ മാളിയേക്കല്‍ സേബമ്മ മൂന്നാം റാങ്കും (നീറ്റ് 99) കോഴിക്കോട് വിലങ്ങാട് കല്ലുവേളിക്കുന്നേല്‍ ആറ്റ്‌ലിന്‍ ജോര്‍ജ് നാലും (നീറ്റ്  101) കോട്ടയം മാന്നാനം നടക്കാവില്‍ മെറിന്‍ മാത്യു (നീറ്റ് 103) അഞ്ചും സ്ഥാനങ്ങള്‍ നേടി. അങ്കമാലി മേനാച്ചേരി ജോണിന്റെയും ജെസിന്തയുടെയും മകളാണ് ജെസ് മരിയ.
എസ്‌സി വിഭാഗത്തില്‍ കണ്ണൂര്‍ ചിറക്കര പൂജയില്‍ രാഹുല്‍ അജിത്ത് (നീറ്റ്  605), തിരുവനന്തപുരം തോന്നക്കല്‍ ഇന്ദീവരത്തില്‍ ചന്ദന ആര്‍ എസ് (നീറ്റ് 757) എന്നിവര്‍ ഒന്നും രണ്ടും റാങ്കുകള്‍ നേടി. എസ്ടി വിഭാഗത്തില്‍ കോഴിക്കോട് ചേവായൂര്‍ കൊടിപ്ലാക്കല്‍ അമാന്‍ഡ എലിസബത്ത് സാമിനാണ് (നീറ്റ് 5494) ഒന്നാം റാങ്ക്. തിരുവനന്തപുരം മലയടി കലാഭവനില്‍ ആദര്‍ശ് ഗോപന്‍ (നീറ്റ് 6103) രണ്ടാം റാങ്ക് നേടി.
എന്‍ജിനീയറിങ് വിഭാഗത്തില്‍ കോട്ടയം കുറുപ്പന്തറ പുല്ലേകുന്നേല്‍ വീട്ടില്‍ അമല്‍ മാത്യു ഒന്നാം റാങ്ക് നേടി. കൊല്ലം പെരിനാട് ശ്രീശബരിയില്‍ എം ശബരീകൃഷ്ണയ്ക്കാണ് രണ്ടാം റാങ്ക്. കോട്ടയം തെള്ളകം കല്ലുങ്കല്‍ ഡെനിന്‍ ജോസ് മൂന്നാം റാങ്കും തൃശൂര്‍ പേരാമ്പ്ര എബനേസര്‍ (ആലപ്പാട്ട് ഹൗസ്) നിക്കോളസ് ഫ്രാന്‍സിസ് ആലപ്പാട്ട് നാലാം റാങ്കും പത്തനംതിട്ട മല്ലശ്ശേരി പവിത്രത്തില്‍ ഋഷികേശ് അഞ്ചാം റാങ്കും നേടി.
പട്ടികജാതി വിഭാഗത്തില്‍ കോഴിക്കോട് മുക്കം ഇടകണ്ടിയില്‍ വീട്ടില്‍ സമിത് മോഹന്‍, പൂജയില്‍ അക്ഷയ് കൃഷ്ണ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും റാങ്കുകള്‍ നേടി. പട്ടികവര്‍ഗ വിഭാഗത്തില്‍ കാസര്‍കോട് ഡംബേമൂലേ വീട്ടില്‍ പവന്‍രാജ്, കാസര്‍കോട് കയ്യാര്‍ ദേവീകൃപയില്‍ ശ്രുതി കെ എന്നിവര്‍ ഒന്നും രണ്ടും റാങ്കുകള്‍ നേടി.
Next Story

RELATED STORIES

Share it