kozhikode local

കേരളോല്‍സവ ം; കൊടിയത്തൂര്‍ പഞ്ചായത്ത് ഉദാസീനത വരുത്തിയതായി വിവരാവകാശ രേഖ

മുക്കം: ഗ്രാമീണ യുവതയുടെ കലാ കായിക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനായി യുവജനക്ഷേമ ബോര്‍ഡ് നടത്തി വരുന്ന കേരളോല്‍സവ നടത്തിപ്പില്‍ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് ഉദാസീനത വരുത്തിയതായി വിവരാവകാശ രേഖ.
2014 ലെ കേരളോത്സവമാണ് അധികൃതര്‍ പ്രഹസനമാക്കി മാറ്റിയത്.മുഴുവന്‍ മല്‍സര ഇനങ്ങളും ഉള്‍പ്പെടുത്താതെയും ഫണ്ട് വിനിയോഗിക്കാതെയും മുന്‍ ഭരണ സമിതി കേരളോല്‍സവം ചടങ്ങാക്കി മാറ്റി. കേരളോത്സവ നടത്തിപ്പിനായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് പതിനയ്യായിരം രൂപ വീതമാണ് ഓരോ പഞ്ചായത്തുകള്‍ക്കും നല്‍കുന്നത്. അതത് പഞ്ചായത്തുകള്‍ക്ക് അന്‍പതിനായിരം രൂപയും നടത്തിപ്പിനായി ചിലവഴിക്കാം.. കലാകായിക വിഭാഗങ്ങളിലായി അന്‍പതില്‍പരം മത്സര ഇനങ്ങളാണുള്ളത്. എന്നാല്‍ ഇതില്‍ ഫുട്‌ബോള്‍ ,ക്രിക്കറ്റ്, ചെസ്സ്, ഷട്ടില്‍ മത്സരങ്ങള്‍ മാത്രമാണ് പഞ്ചായത്തില്‍ നടത്തിയത്.
.സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നല്‍കിയ പതിനയ്യായിരം രൂപ മാത്രമാണ് കൊടിയത്തൂര്‍ പഞ്ചായത്ത് കേരളോത്സവ നടത്തിപ്പിന് ചിലവഴിച്ചതെന്നും രേഖ വ്യക്തമാക്കുന്നു. കൊടിയത്തൂര്‍ പന്നിക്കോട് സ്വദേശിയായ ഫസല്‍ ബാബുവിനാണ് പഞ്ചായത്തില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചത്.
Next Story

RELATED STORIES

Share it