കേരളോല്‍സവം മാതൃകയില്‍ ഭിന്നശേഷിക്കാര്‍ക്ക് കലാകായിക മേള സംഘടിപ്പിക്കും: മന്ത്രി

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാര്‍ക്കായി കേരളോല്‍സം മാതൃകയില്‍ സംസ്ഥാന കലാ കായിക മേള തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്നു മന്ത്രി കെ കെ ശൈലജ. എല്ലാത്തരം ഭിന്നശേഷിക്കാരെയും ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്ന മേളയായിരിക്കുമിതെന്നു മന്ത്രി പറഞ്ഞു.
ജില്ലാതല മേളകളിലെ മല്‍സരങ്ങളില്‍ നിന്നുള്ള വിജയികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് സംസ്ഥാനതല മേള നടത്തുന്നത്. സപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസത്തിലാണ് കലാ കായിക മേള നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. സീഡിറ്റ് വഴി ഒരു ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്ലാറ്റ്‌ഫോം തയ്യാറാക്കിയാണ് ജില്ലാതല സംസ്ഥാനതല മല്‍സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ നടത്തുന്നത്.
വിവിധതരം ഭിന്നശേഷിക്കാരായ 10,000ഓളം പേര്‍ മേളയില്‍ പങ്കെടുക്കും. 40 ശതമാനത്തിനു മുകളില്‍ ഭിന്നശേഷിയുള്ളവരേയാണ് മേളയില്‍ പങ്കെടുപ്പിക്കുന്നത്. അഞ്ചു വിഭാഗങ്ങള്‍ക്കായാണ് പരിപാടി നിശ്ചയിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കായി സംസ്ഥാനതല കലാകായിക മേള സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു കോര്‍ സെക്രേട്ടറിയറ്റ് ടീം (ദൗത്യ സേന) രൂപീകരിച്ച് ഉത്തരവായി.
Next Story

RELATED STORIES

Share it