കേരളോല്‍സവം: കായിക മല്‍സരങ്ങള്‍ ഇന്ന് തുടങ്ങും

കോഴിക്കോട്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന കേരളോല്‍സവം 2015ന്റെ ഭാഗമായുള്ള കായിക മല്‍സരങ്ങള്‍ ഇന്ന് തുടങ്ങും. രാവിലെ ഒമ്പതിന് കോഴിക്കോട് മേയര്‍ വി കെ സി മമ്മദ് കോയ ഉദ്ഘാടനം ചെയ്യും.

മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി എസ് പ്രശാന്ത്. യുവജനക്ഷേമ ബോര്‍ഡ് മെംബര്‍ സെക്രട്ടറി രാധാകൃഷ്ണന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ ജെ മത്തായി, യുവജനക്ഷേമബോര്‍ഡ് എക്‌സ്‌പേര്‍ട്ട് മെംബര്‍ സി കെ സുബൈര്‍, മെംബര്‍മാരായ എ ഷിയാലി, അഡ്വ. ഒ ശരണ്യ, അഡ്വ. പി എ മുഹമ്മദ് റിയാസ് എന്നിവരും പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഖാദര്‍ പാലാഴി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. നാരായണന്‍ ചടങ്ങില്‍ സംബന്ധിക്കും. 27 മുതല്‍ 30വരെയാണ് മല്‍സരങ്ങള്‍ നടക്കുക.
മല്‍സര വേദികള്‍: 27ന് വടം വലി(മാനാഞ്ചിറ ബാസ്‌കറ്റ് ബോള്‍ ഗ്രൗണ്ട്). 27, 28 തിയ്യതികളിലായി ഫുട്‌ബോള്‍, ആര്‍ച്ചറി ( ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയം മെഡിക്കല്‍ കോളജ്). 28ന് ചെസ്സ് (ചെസ്സ് അക്കാദമി, എസ് കെ പൊറ്റെക്കാട് സാംസ്‌കാരിക നിലയം, പുതിയറ). 28, 29 തിയ്യതികളില്‍ വോളിബോള്‍(വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം) 29 ന് നീന്തല്‍ (സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്വിമ്മിങ്ങ് പൂള്‍ ഈസ്റ്റ് നടക്കാവ്). 29, 30 തിയ്യതികളില്‍ അത്‌ലറ്റിക്‌സ്, (ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയം, മെഡിക്കല്‍ കോളജ്) ബാസ്‌കറ്റ് ബോള്‍, (മാനാഞ്ചിറ ബാസ്‌കറ്റ് ബോള്‍ ഗ്രൗണ്ട്) ബാഡ്മിന്റണ്‍ (വേങ്ങേരി ഇന്‍ഡോര്‍ സ്റ്റേഡിയം) 30ന് കളരിപ്പയറ്റ് (വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം). മല്‍സരങ്ങള്‍ രാവിലെ 8 മണിക്ക് ആരംഭിക്കും.
Next Story

RELATED STORIES

Share it