kozhikode local

കേരളോല്‍സവം ഇന്ന് സമാപിക്കും

കോഴിക്കോട്: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന കേരളോല്‍സവത്തിന്റെ ഭാഗമായി നടന്ന അത്‌ലറ്റിക്‌സ് മത്സരങ്ങളുടെ ഉദ്ഘാടനം കോഴിക്കോട് ഗവണ്‍മെന്റ് കോളേജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പല്‍ ഡോ. ആര്‍ റോയ് നിര്‍വഹിച്ചു. യുവജനക്ഷേമ ബോര്‍ഡ് മെംബര്‍ എ ഷിയാലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ അത്‌ലറ്റിക്‌സിന്റെ ഫഌഗ് ഹോസ്റ്റിങ് യുവജനക്ഷേമ ബോ ര്‍ഡ് മെമ്പര്‍ സെക്രട്ടറി കെ രാധാകൃഷ്ണന്‍ നായര്‍ നിര്‍വഹിച്ചു. അതേസമയം, കേരളോല്‍സവം ഇന്ന് സമാപിക്കും.
കോഴിക്കോട് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ കെ പ്രസീത, സായി അത്‌ലറ്റിക് കോച്ച് എം —എം സതീഷ്, ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ മെഡിക്കല്‍ കോളജ് സെല്‍വരാജ്, കോഴിക്കോട് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ കെ അഭിലാഷ്, ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി വി —കെ തങ്കച്ചന്‍ എന്നിവര്‍ സംബന്ധിച്ചു. ഇന്നലെ നടന്ന മല്‍സരങ്ങളില്‍ പുരുഷ- വനിതാ വിഭാഗം വോളിബോളില്‍ കോഴിക്കോട് കാസര്‍കോഡിനെയും, കണ്ണൂര്‍ വയനാടിനെയും പരാജയപ്പെടുത്തി ജേതാക്കളായി. പുരുഷ-വനിതാ വിഭാഗം കബഡിയില്‍ എറണാകുളം കാസര്‍ഗോഡിനെയും
പാലക്കാട് എറണാകുളത്തെയും പരാജയപ്പെടുത്തി ജേതാക്കളായി. പുരുഷ - വനിതാ വിഭാഗം നീന്തലില്‍ (35), (40) പോയിന്റ് നേടി തിരുവനന്തപുരം ജേതാക്കളായി. 100 മീറ്റര്‍ സീനിയര്‍ ആണ്‍കുട്ടികളുടെ അത്‌ലറ്റിക്‌സ് മത്സരത്തില്‍ ലിയാസ വി എം തൃശ്ശൂര്‍, 400 മീറ്ററില്‍ ഷാന്‍ മാത്യു ഇടുക്കി, 1500 മീറ്ററില്‍ സുഗന്ധ കുമാര്‍ പാലക്കാട് എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സീനിയര്‍ ആണ്‍കുട്ടികളുടെ ലോംഗ് ജംബിലും ട്രിപ്പിള്‍ ജംബിലും എല്‍ദോസ് പോള്‍ എറണാകുളം ഒന്നാം സ്ഥാനം നേടി. ഹൈ ജംബില്‍ സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിഷ്ണു ആലപ്പുഴ ഒന്നാംസ്ഥാനം നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഷോര്‍ട്ട്പുട്ട് മല്‍സരത്തി ല്‍ —പി റബീഹ് മലപ്പുറം, സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌ക്കസ് ത്രോയില്‍ അരവിന്ദ്.—കെ, പാലക്കാട്, പുരുഷ വിഭാഗം 100 മീറ്റര്‍ അത്‌ലറ്റിക്‌സില്‍ അനില്‍ കുമാര്‍, പാലക്കാട്, 400 മീറ്റര്‍ അത്‌ലറ്റിക്‌സില്‍ ഷെബീര്‍, കണ്ണൂര്‍, 1500 മീറ്റര്‍ അത്‌ലറ്റിക്‌സില്‍ സഹീര്‍ അലി, തൃശൂര്‍, പുരുഷ വിഭാഗത്തില്‍ ലോങ്ജംബില്‍ അനില്‍ കുമാര്‍, പാലക്കാട്, ഹൈ ജംബില്‍ കെവിന്‍ ആഡ്രോസ്, എറണാകുളം, ഷോട്ട്പുട്ടില്‍ എം കെ മെഹ്‌റൂഫ് കാസര്‍ഗോഡ്, ഡിസ്‌ക്കസ് ത്രോയില്‍ പി പി ഫാസി ല്‍ കോഴിക്കോട്, ജാവലിന്‍ ത്രോയില്‍ ജിവിന്‍ വര്‍ഗീസ് മലപ്പുറം, 4 ത100 മീ. റിലേയില്‍ കെ എസ് സനാക് തൃശ്ശൂര്‍, 100 മീറ്റര്‍ അത്‌ലറ്റിക്‌സ് സീനിയര്‍ പെണ്‍കുട്ടികള്‍ ഷിജിന ജോസ് കണ്ണൂര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
Next Story

RELATED STORIES

Share it