കേരളീയം മാസികയ്‌ക്കെതിരായ പോലിസ് ഇടപെടല്‍: പ്രതിഷേധം ശക്തം

തൃശൂര്‍: കേരളീയം മാസികയ്ക്ക് നേരെ തുടര്‍ച്ചയായുണ്ടാവുന്ന പോലിസ് ഇടപെടലില്‍ പരിസ്ഥിതി-മനുഷ്യാവകാശ-ജനകീയ സമരപ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, കലാപ്രവര്‍ത്തകര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി നിരവധി പേര്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ച് പ്രതിഷേധിച്ചു.
കേരളീയത്തിന്റെ 18ാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 23ന് നടത്തിയ നിലാവ് കൂട്ടായ്മ, സംഗീതരാവ്, സ്‌നേഹ സംഗമം എന്ന പരിപാടിക്ക് നേരെയാണ് അടുത്തിടെ വീണ്ടും പോലിസ് ഇടപെടലുണ്ടായത്. ബി ആര്‍ പി ഭാസ്‌കര്‍, ആനന്ദ്, കാനം രാജേന്ദ്രന്‍, സക്കറിയ, ജെ ദേവിക, ബിനോയ് വിശ്വം, കെ ഇ എന്‍ കുഞ്ഞഹമ്മദ് തുടങ്ങി 133 പേര്‍ സംയുക്ത പ്രസ്ഥാവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് സ്വതന്ത്രമായി ഒത്തുചേരാനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനുമുള്ള പ്രാഥമികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പൊതുസമൂഹം രംഗത്തുവരണമെന്നും സംയുക്ത പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it