Flash News

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ 60 ശതമാനം ഓഹരികള്‍ ഇനി സച്ചിന് സ്വന്തം

തിരുവനന്തപുരം; കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികളില്‍ 60 ശതമാനവും ഇനി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് സ്വന്തം.ടീമിന്റെ 40 ശതമാനം ഓഹരികളും കഴിഞ്ഞ സീസണില്‍ സച്ചിന് സ്വന്തമായിരുന്നു.കഴിഞ്ഞ തവണ ടീമിന്റെ 60 ശതമാനം ഓഹരി കൈയ്യിലുണ്ടായിരുന്ന ഹൈദരാബാദിലെ പിവിപി വെഞ്ചേഴ്‌സില്‍ നിന്നാണ് സച്ചിന്‍  20 ശതമാനം കൂടി ഓഹരികള്‍ വാങ്ങിയത്.

ഇപ്പോള്‍ പിവിപിക്ക് 20 ശതമാനമാണ് ഓഹരിയുള്ളത്.  20 ശതമാനം ഓഹരി മൂത്തുറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനുണ്ട്.ടീമിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച വിവരം പുറത്ത് വിട്ടിട്ടില്ല.
Next Story

RELATED STORIES

Share it