കേരളാ കോണ്‍ഗ്രസ് വിമതര്‍ക്കെതിരേ കാനം

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് വിമതര്‍ക്കെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യുഡിഎഫ് വിട്ടുവരുന്നവരെ സംരക്ഷിക്കേണ്ട ബാധ്യത എല്‍ഡിഎഫിനില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരു മുന്നണി മടുക്കുമ്പോള്‍ വരാനുള്ള സ്ഥലമല്ല എല്‍ഡിഎഫ്. അഞ്ചുവര്‍ഷം ഭരണത്തിന്റെ പങ്കുപറ്റിയവരാണ് കേരള കോണ്‍ഗ്രസ്സിലെ വിമതര്‍. അവര്‍ക്ക് സീറ്റ് നല്‍കാമെന്ന് സിപിഎം വാഗ്ദാനം ചെയ്യുമെന്ന് കരുതുന്നില്ല. യുഡിഎഫിനോട് വിജയിക്കാന്‍ നിലവിലുള്ള എല്‍ഡിഎഫിനു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it