Kottayam Local

കേരളാ കോണ്‍ഗ്രസ് ബന്ധം: പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കുമെന്ന് വി എന്‍ വാസവന്‍

കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മുമായി ബന്ധം വേണമോയെന്ന് ഹൈദരാബാദില്‍ നടക്കുന്ന 22ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍. ജില്ലാ പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസ്സിനെ പിന്തുണച്ചത് കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തുക എന്ന പാര്‍ട്ടി അടവുനയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ജില്ലാ സമ്മേളനം ജനുവരി ഒന്നു മുതല്‍ നാലു വരെ കോട്ടയത്ത് നടക്കും. വിവിധ പരിപാടികളിലായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ ടി എം തോമസ് ഐസക്ക്, എം എം മണി, ഇടതു മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍, പാര്‍ട്ടി നേതാക്കളായ പി കെ ശ്രീമതി, എം സി ജോസഫൈന്‍, ആനത്തലവട്ടം ആനന്ദന്‍, ബേബി ജോണ്‍, കെ ജെ തോമസ് സംസാരിക്കും.
രണ്ടിന് മാമ്മന്‍ മാപ്പിള ഹാളില്‍ രാവിലെ 10ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. വൈകീട്ട് അഞ്ചിന് തിരുനക്കര മൈതാനത്ത് നടക്കുന്ന സാമ്പത്തിക സെമിനാര്‍ മന്ത്രി ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.
മൂന്നിന് വൈകീട്ട് അഞ്ചിന്  തിരുനക്കര മൈതാനത്ത് ചേരുന്ന വര്‍ഗ്ഗീയ വിരുദ്ധ സെമിനാര്‍ യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്യും. സ്വാമി സന്ദീപാനന്ദഗിരി, താഹാ മൗലവി എന്നിവര്‍ പങ്കെടുക്കും.നാലിന് വൈകീട്ട് അഞ്ചിന് തിരുനക്കര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം, സെമിനാറുകള്‍, കൊടി-കൊടിമര, കപ്പി-കയര്‍, ബാനര്‍ ജാഥകള്‍, ചുവപ്പുസേനാ മാര്‍ച്ച്, ബഹുജന റാലി, പൊതുസമ്മളനം, കലാ-കായിക പരിപാടികള്‍ എന്നിവയും നടക്കും. നാലിന് പതിനായിരം ചുവപ്പ് സേനാംഗങ്ങള്‍ ഉള്‍പ്പെടെ അര ലക്ഷം പേര്‍ പങ്കെടുക്കുന്ന ബഹുജന റാലിയും സംഘിടിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാവാത്ത വിധത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. മാര്‍ച്ച് എംസി റോഡില്‍ പ്രവേശിക്കില്ല.
വഴിയാത്രക്കാര്‍ക്കും ആംബുലന്‍സിനും കടന്നുപോവാ ന്‍ അവസരമൊരുക്കും. വാര്‍ത്താസമ്മേളനത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, കെ സുരേഷ് കുറുപ്പ് എംഎല്‍എ, ടി ആര്‍ രഘുനാഥന്‍, ബി ശശികുമാര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it