Kerala

കേരളാ കോണ്‍ഗ്രസ് (എം) ആശങ്കയില്‍

കേരളാ കോണ്‍ഗ്രസ് (എം)  ആശങ്കയില്‍
X
km-maniകോട്ടയം: കെ എം മാണിക്കും പാര്‍ട്ടിക്കും തിരിച്ചടിയുണ്ടാവുമെന്ന തരത്തില്‍ എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ പുറത്തുവന്നതോടെ കേരളാ കോണ്‍ഗ്രസ് (എം) ആശങ്കയില്‍. പാലായില്‍ കെ എം മാണി പരാജയപ്പെടുമെന്നും കേരളാ കോണ്‍ഗ്രസ് (എം) വെറും മൂന്നു സീറ്റുകളില്‍ ഒതുങ്ങുമെന്നുമുള്ള വാര്‍ത്തയാണ് പാര്‍ട്ടിയെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്. പാര്‍ട്ടി മല്‍സരിച്ച 15 മണ്ഡലങ്ങളിലും പോളിങ് ശതമാനത്തിലുണ്ടായ കുറവും ചില മണ്ഡലങ്ങളിലെ പോളിങിലെ വര്‍ധനവും വിമത സ്ഥാനാര്‍ഥികളുടെ ഭീഷണിയും തിരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ സ്വാധീനിക്കും എന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി നേതൃത്വം.
കെ എം മാണിക്കെതിരായ ബാര്‍കോഴ വിവാദം പാലായില്‍ വലതുപക്ഷ ആഭിമുഖ്യമുള്ള പരമ്പരാഗത വോട്ടര്‍മാരെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചെന്ന വിലയിരുത്തലുണ്ട്. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ബിജെപി വോട്ടുകള്‍ കേരളാ കോണ്‍ഗ്രസ് പെട്ടിയില്‍ വീഴ്ത്താന്‍ കഴിയാതിരുന്നതും തിരിച്ചടിയായിട്ടുണ്ട്.
Next Story

RELATED STORIES

Share it