കേരളാ കോണ്‍ഗ്രസ്സുകളുടെ ബാഹുല്യം; സീറ്റ് വിഭജനം കീറാമുട്ടിയാവും

ടോമി മാത്യു

കൊച്ചി: കേരളാ കോണ്‍ഗ്രസ്സുകളുടെ ബാഹുല്യം ഇടതുമുന്നണിയിലെ സീറ്റ് വിഭജനം പ്രതിസന്ധിയിലാക്കും. ആരെ തള്ളണം ആരെ കൊള്ളണമെന്നറിയാതെ കുഴയുകയാണ് എല്‍ഡിഎഫ് നേതൃത്വം. സ്‌കറിയാ തോമസ്- വി സുരേന്ദ്രന്‍ പിള്ള, പി സി ജോര്‍ജ്, ബാലകൃഷ്ണ പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ്സുകള്‍ക്കു പുറമേയാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കൂടി എല്‍ഡിഎഫിലെത്തുന്നത്.
കത്തോലിക്ക സഭയുമായി അടുത്തുനില്‍ക്കുന്ന ഫ്രാന്‍സിസ് ജോര്‍ജിന് എല്‍ഡിഎഫില്‍ കൂടുതല്‍ പരിഗണന ലഭിച്ചേക്കും. ഇത് നിലവില്‍ എല്‍ഡിഎഫിന്റെ ഭാഗമായ കേരളാ കോണ്‍ഗ്രസ്സുകള്‍ക്ക് തിരിച്ചടിയാവും. ഫ്രാന്‍സിസ് ജോര്‍ജിനെ മുന്നില്‍ നിര്‍ത്തി സഭയുമായുള്ള ബന്ധം ശക്തിപ്പെടുത്താമെന്ന കണക്കുകൂട്ടലിലാണ് സിപിഎം.
എല്‍ഡിഎഫിന്റെ ഭാഗമായി നിന്നിരുന്ന കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മാണി ഗ്രൂപ്പില്‍ ലയിച്ചതോടെ എല്‍ഡിഎഫിനെ സഭയുമായി അടുപ്പിച്ച പാലം നഷ്ടമായി.
പി സി ജോര്‍ജിന്റെ കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ ആദ്യം എല്‍ഡിഎഫിന്റെ ഭാഗമായിരുന്നെങ്കിലും അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ജോര്‍ജ് എല്‍ഡിഎഫ് വിട്ടു. ഇതിനു ശേഷമാണ് ജോസഫിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ്(ജെ) എല്‍ഡിഎഫ് വിട്ടത്. ജോസഫ് പോയത് മുന്നണിക്കു ക്ഷീണം ഉണ്ടാക്കി. ജോസഫ് പോയെങ്കിലും സുരേന്ദ്രന്‍ പിള്ള, പി സി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം എല്‍ഡിഎഫില്‍ തുടര്‍ന്നു. പി സി തോമസിലൂടെ സഭയുമായുള്ള ബന്ധം നിലനിര്‍ത്താമെന്നായിരുന്നു സിപിഎമ്മിന്റെ കണക്കു കൂട്ടല്‍. എന്നാല്‍, പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പി സി തോമസ് കേരളാ കോണ്‍ഗ്രസ് വിട്ടു. പി സി തോമസിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് ഇപ്പോള്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ ഭാഗമാണ്.
ഇതിനിടെ യുഡിഎഫില്‍ നിന്നു പുറത്തുവന്ന ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ കേരളാ കോണ്‍ഗ്രസ്(ബി) എല്‍ഡിഎഫില്‍ ചേര്‍ന്നു. കേരളാ കോണ്‍ഗ്രസ്(ബി)മായി അടുക്കുന്നത് കൊല്ലം, പത്തനംതിട്ട, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍ മേഖലകളില്‍ മുന്നണിക്ക് ഗുണകരമാകുമെന്നാണ് സിപിഎം വിലയിരുത്തല്‍. കൂടാതെ, എന്‍എസ്എസുമായി അടുക്കാനുള്ള മാര്‍ഗമായും പിളളയെ സിപിഎം ഉപയോഗപ്പെടുത്തും. ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, ഡോ. കെ സി ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ്സിന്റെ വരവും എല്‍ഡിഎഫിനു ഗുണകരമാവുമെന്നു തന്നെയാ
സ്‌കറിയാ തോമസ്-സുരേന്ദ്രന്‍ പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ്സുമായി ഫ്രാന്‍സിസ് ജോര്‍ജിനെ അടുപ്പിക്കാന്‍ എല്‍ഡിഎഫില്‍ നീക്കം നടത്തുന്നുണ്ടെങ്കിലും ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം വഴങ്ങാന്‍ സാധ്യതയില്ല.
Next Story

RELATED STORIES

Share it