കേരളാ കോണ്‍ഗ്രസ്സില്‍ വീണ്ടും ലയനം; പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം വീണ്ടും കേരളാ കോണ്‍ഗ്രസ്സില്‍ ഇരുവിഭാഗങ്ങളുടെ കൂടിച്ചേരല്‍. കേരളാ കോ ണ്‍ഗ്രസ്സിലെ ബാലകൃഷ്ണപിള്ള വിഭാഗവും സ്‌കറിയ തോമസ് വിഭാഗവും ലയിക്കാന്‍ തീരുമാനിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാവും. സ്‌കറിയാ തോമസും ബാലകൃഷ്ണപിള്ളയും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സ്‌കറിയാ തോമസ് വിഭാഗം ഇപ്പോള്‍ എല്‍ഡിഎഫിലെ കക്ഷിയാണ്. കേരളാ കോണ്‍ഗ്രസ് (ബി) നിലവില്‍ എല്‍ഡിഎഫുമായി പുറത്തുനിന്നു സഹകരിക്കുകയാണ്.  എല്‍ഡിഎഫിലേക്ക് പുതിയ കക്ഷികളെ ഉള്‍ക്കൊള്ളിക്കാന്‍ സിപിഎം തീരുമാനിച്ചതിനു പിന്നാലെയാണ് എല്‍ഡിഎഫുമായി സഹകരിക്കുന്ന രണ്ടു വിഭാഗങ്ങള്‍ ലയിച്ച് ഒന്നാവാന്‍ തീരുമാനിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it