Kollam Local

കേരളാ കാഷ്യൂവര്‍ക്കേഴ്‌സ് സെന്റര്‍ വാര്‍ഷിക സമ്മേളനം നടത്തി



കൊല്ലം: കേരളാ കാഷ്യൂ വര്‍ക്കേഴ്‌സ് സെന്റര്‍ വാര്‍ഷിക സമ്മേളനം കൊല്ലം സോപാനം ഓഡിറ്റോയത്തില്‍ നടന്നു. സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. കശുവണ്ടി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. ഇഎസ്‌ഐ ആനൂകുല്യം എല്ലാ തൊഴിലാളികള്‍ക്കും ലഭ്യമാക്കണമെന്നും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികില്‍സയ്ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ പിന്‍വലിക്കണമെന്നും, കൊല്ലം കേന്ദ്രമാക്കി കാഷ്യൂ ബോര്‍ഡ് രൂപീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഇ കാസീം, പി രാജേന്ദ്രന്‍, രാജു, പി കെ ഗുരുദാസന്‍, കെ എന്‍ ബാലഗോപാല്‍, കെ രാജഗോപാല്‍, എന്‍ പത്മലോചനന്‍, കെ തുളസീധരന്‍, നെടുവത്തൂര്‍ സുന്ദരേശന്‍, എസ് സുദേവന്‍, സി എസ് സുജാത, ബി തുളസീധരക്കുറുപ്പ്, മുരളിമടന്തകോട്, ബി രാഘവന്‍, എസ് ജയമോഹന്‍, ആര്‍ സഹദേവന്‍, ജി തങ്കപ്പന്‍പിള്ള, അയിഷാപോറ്റി എംഎല്‍എ, എന്‍ എസ് പ്രസന്നകുമാര്‍, ജോര്‍ജ്ജ്മാത്യൂ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ രാജഗോപാല്‍(പ്രസിഡന്റ്), ഇ കാസീം(ജനറല്‍ സെക്രട്ടറി), എല്‍ ബീമാബീവി(ഖജാഞ്ചി), ജെ മേഴ്‌സിക്കുട്ടിയമ്മ, പി രാജേന്ദ്രന്‍, കെ തുളസീധരന്‍, ആര്‍ സഹദേവന്‍, സി എസ് സുജാത, ആര്‍ ഉണ്ണികൃഷ്ണപിള്ള, എസ് സുദേവന്‍, ബി രാഘവന്‍, രാജു, എം ശിവശങ്കരപിള്ള, കെ എന്‍ സരസ്വതി, എ ഷാഹുല്‍ഹമീദ്, പി ആര്‍ വസന്തന്‍, ഇന്ദിരാദേവി, രാജന്‍, ഡി തങ്കപ്പന്‍(വൈസ് പ്രസിഡന്റുമാര്‍), ബി തുളസീധരക്കുറുപ്പ്, മുരളിമടന്തകോട്, കരിങ്ങന്നൂര്‍ മുരളി, എസ് ജയമോഹന്‍, വി തങ്കപ്പന്‍പിള്ള, കെ സുഭഗന്‍, കെ സോമപ്രസാദ്, ഡി ജോണ്‍, എസ് പ്രകാശ്, ബാബുപണിക്കര്‍, സി മുകേഷ്, ബി സുചീന്ദ്രന്‍, മുഹമ്മദ് അസ്‌ലാം, കൃഷ്ണകുമാരി, ശശികല, സുധ, ഗീത(സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it