കേരളാഹൗസ് ; ബിജെപിയ്ക്ക് ഫെഡറലിസത്തില്‍ വിശ്വാസമില്ലെന്ന് പിണറായി
BY TK tk27 Oct 2015 2:16 PM GMT
X
TK tk27 Oct 2015 2:16 PM GMT
ന്യൂഡല്‍ഹി: അനുവാദം കൂടാതെയുള്ള കേരളാ ഹൗസ് റെയ്ഡിലൂടെ മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണ് ഡല്‍ഹി പോലിസ് ചെയ്തതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്. കേരളാ ഹൗസിന് മുമ്പില്‍ ഇടത് എംപിമാര്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ഈ വിഷയത്തിലുള്ള പ്രതിഷേധം പ്രധാനമന്ത്രി നേരിട്ട് കണ്ടാണ് മുഖ്യമന്ത്രി അറിയിക്കേണ്ടിയിരുന്നത്. ആര്‍എസ്എസിനോടുള്ള വിധേയത്വമാണ് ഉചിതമായ തരത്തില്‍ പ്രതികരിക്കുന്നതില്‍ നിന്ന് മുഖ്യനെ തടയുന്നത്. ബിജെപിയ്ക്ക് ഫെഡറല്‍ സംവിധാനത്തില്‍ വിശ്വാസമില്ലാത്തതിനാലാണ് മുന്‍കൂട്ടി അനുമതി വാങ്ങാതെ കേരളാ ഹൗസില്‍ പരിശോധന നടത്തിയത്. പോലിസ് അടുക്കളയില്‍ കയറിയതല്ല വിഷയം . ഇതിലൂടെ മലയാളിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണ് ചെയ്തതെന്നും പിണറായി പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT