kasaragod local

കേരളപ്പിറവി ദിനത്തില്‍ കന്നഡ വിദ്യാര്‍ഥികള്‍ കരിദിനം ആചരിച്ചു



വിദ്യാനഗര്‍: കേരളപ്പിറവി ദിനത്തില്‍ കരിദിനം ആചരിച്ച കന്നഡ വിദ്യാര്‍ഥികളെ മലയാളം ഡിപാര്‍ട്ട്‌മെന്റ് വിദ്യാര്‍ഥികള്‍ തടഞ്ഞു. കാസര്‍കോട് ഗവ. കോളജിലെ കന്നഡ വിദ്യാര്‍ഥികളാണ് ഇന്നലെ കേരളപ്പിറവി ദിനത്തില്‍ കോളജില്‍ പഠിപ്പുമുടക്ക് സമരവും കരിദിനവും ആചരിച്ചത്. തുടര്‍ന്ന് പ്രിന്‍സിപ്പലിനെ ഉപരോധിച്ച കന്നട വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതിഷേധവുമായി മലയാളം ഡിപാര്‍ട്ടുമെന്റിലെ വിദ്യാര്‍ഥികളും എത്തി. ഇത് നേരിയ സംഘര്‍ഷത്തിനിടയാക്കി. വിവരമറിഞ്ഞെത്തിയ പോലിസ് ഇടപെട്ട് സംഘര്‍ഷാവസ്ഥ ഒഴിവാക്കി.  എല്ലാവര്‍ഷവും കേരളപ്പിറവി ദിനത്തില്‍ കന്നഡ ഭാഷയെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് കന്നട വിഭാഗം വിദ്യാര്‍ഥികള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. കറുത്ത ബാഡ്ജ് ധരിച്ചെത്തിയ കന്നട വിഭാഗം വിദ്യാര്‍ഥികള്‍ സമരം നടത്തുകയും പിന്നീട് പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയുമായിരുന്നു. മലയാള ഭാഷയെ അധിക്ഷേപിക്കുന്ന നടപടിയാണ് ഇതെന്ന് ആരോപിച്ചാണ് മലയാള വിഭാഗം വിദ്യാര്‍ഥികള്‍ ഒന്നടങ്കം ഇവര്‍ക്കെതിരെ തിരിഞ്ഞത്. വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായതോടെയാണ് പോലിസ് ഇടപെട്ടത്. തങ്ങള്‍ ഇപ്പോള്‍ ഇംഗ്ലീഷ്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകള്‍ പഠിക്കുന്നുണ്ടെന്നും മലയാള ഭാഷകൂടി അടിച്ചേല്‍പ്പിക്കുന്നതുമൂലം തങ്ങള്‍ക്ക് പഠന ഭാരം കൂടുകയാണെന്നാണ് കന്നഡ വിദ്യാര്‍ഥികളുടെ വാദം
Next Story

RELATED STORIES

Share it