Flash News

കേരളത്തോട് അവഗണന: കോച്ച് ഫാക്ടറിക്കായി പ്രധാനമന്ത്രി ഇടപെടണമെന്ന് പിണറായി

കേരളത്തോട് അവഗണന: കോച്ച് ഫാക്ടറിക്കായി പ്രധാനമന്ത്രി ഇടപെടണമെന്ന് പിണറായി
X

ന്യൂഡല്‍ഹി: കേട്ടുകേള്‍വിയില്ലാത്ത അവഗണനയാണ് കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഞ്ചിക്കോട് റെയില്‍ഫാക്ടറിക്കായി റെയില്‍ഭവന് മുമ്പില്‍ ഇടത് എംപിമാര്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 36 വര്‍ഷമായി തുടരുന്ന വാഗ്ദാനലംഘനമാണിത്. പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇടതുപക്ഷ പിന്തുണയുണ്ടായിരുന്ന ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പദ്ധതിക്ക് അനക്കം വച്ചിരുന്നുവെങ്കിലും പിന്നീട് അത് തടസപ്പെട്ടു. ഇതോടൊപ്പം പ്രഖ്യാപിച്ച റായ്ബറേലിയിലെ കോച്ച് ഫാക്ടറി സമയബന്ധിതമായി തന്നെ പൂര്‍ത്തിയായെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ പുതിയ റെയില്‍വേ കോച്ചുകള്‍ ആവശ്യമില്ലെന്ന് പറയുന്നവര്‍ ഒരിക്കലെങ്കിലും കേരളത്തിലൂടെ യാത്ര ചെയ്യണം. എല്ലാ ട്രെയിനിന്റെയും കോച്ചുകള്‍ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ ശത്രുവായി കാണുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേരളത്തിലെ ജനങ്ങളെ ശിക്ഷിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. അവശേഷിക്കുന്ന സമയം കൊണ്ട് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന് കോച്ച് ഫാക്ടറിയെന്ന വാഗ്ദാനം നിലനില്‍ക്കെ തന്നെ ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളില്‍ പുതിയ കോച്ച് ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നത് ജനാധിപത്യരീതികള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it