kozhikode local

കേരളത്തെ വര്‍ഗീയമായി വിഭജിക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചറിയണം: ടി പി അബ്ദുല്ലക്കോയ മദനി



കോഴിക്കോട്: കേരളത്തെ വര്‍ഗീയമായി വിഭജിക്കാനുള്ള ശ്രമങ്ങള്‍ തടയാന്‍ കരുതലോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി. മുജാഹിദ് 9ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട്ട് സംഘടിപ്പിച്ച വിദ്യാര്‍ഥി യുവജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്വേഷരാഷ്ട്രീയത്തിന് നിലം പാകപ്പെടുത്താനാണ് ഫാഷിസ്റ്റുകള്‍ ശ്രമിക്കുന്നത്. ഇത് തിരിച്ചറിയാന്‍ യുവാക്കള്‍ക്ക് സാധിക്കണം. വര്‍ഗീയ പ്രചാരണംകൊണ്ട് വര്‍ഗീയ ശക്തികള്‍ക്കു മാത്രമേ ഗുണം ലഭിക്കുകയുള്ളൂ എന്ന് മനസ്സിലാക്കണം. യുവാക്കളെ റാഞ്ചുന്ന മതമൗലികവാദികള്‍ക്കും വര്‍ഗീയശക്തികള്‍ക്കുമെതിരേ സഹിഷ്ണുതയുടെ സന്ദേശം വ്യാപിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മതംമാറ്റത്തിന്റെ പേരിലുള്ള അനാവശ്യ മല്‍സരങ്ങള്‍ ആസൂത്രിതമാണ്. ഈ മതമല്‍സരംകൊണ്ട് വിഭാഗീയ ശക്തികള്‍ക്കു മാത്രമേ നേട്ടമുണ്ടാവൂ. ഇസ്‌ലാമിന്റെ സങ്കേതിക ശബ്ദമായ ജിഹാദ് ദുര്‍വ്യാഖ്യാനം ചെയ്ത് മതതീവ്രവാദത്തിനും വര്‍ഗീയ പ്രചാരണത്തിനും തെളിവു നിര്‍മിക്കുന്നത് അപഹാസ്യമാണ്-മദനി ചൂണ്ടിക്കാട്ടി. കെഎന്‍എം സംസ്ഥാന സെക്രട്ടറി ഡോ. പി പി അബ്ദുല്‍ ഹഖ് അധ്യക്ഷത  വഹിച്ചു. എം സ്വലാഹുദ്ദീന്‍ മദനി, ഹനീഫ് കായക്കൊടി, ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, മമ്മൂട്ടി മുസ്‌ല്യാര്‍, സുബൈര്‍ പീടിയേക്കല്‍, നാസര്‍ മുണ്ടക്കയം, സിറാജ് ചേലേമ്പ്ര, മുഹമ്മദ് ഹാഷിം ആലപ്പുഴ, പാലത്ത് അബ്ദുര്‍റഹ്മാന്‍ മദനി, ഡോ. സുല്‍ഫീക്കറലി, ശാക്കിര്‍ ബാബു കുനിയില്‍ സംസാരിച്ചു. സംസ്ഥാന പ്രവര്‍ത്തക കണ്‍വന്‍ഷന്‍ കെജെയു സെക്രട്ടറി എം മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. നാസര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. അഹമ്മദ് അനസ് മൗലവി, കെ എ ഹസീബ് മദനി, എ അസ്ഗറലി, ശുക്കൂര്‍ സ്വലാഹി, റിഹാസ് പുലാമന്തോള്‍, പി കെ സക്കരിയ്യ സ്വലാഹി, ജലീല്‍ മാങ്കര, ഹാസില്‍ മുട്ടില്‍ എന്നിവര്‍ സംസാരിച്ചു. നൂര്‍ മുഹമ്മദ് നൂര്‍ഷ, എം ടി അബ്ദുസ്സമദ് സുല്ലമി, നിസാര്‍ ഒളവണ്ണ, അലി അക്ബര്‍ ഇരിവേറ്റി, നൗഷാദ് കുറ്റിയാടി, കെ പി എ അസീസ് സംസാരിച്ചു.
Next Story

RELATED STORIES

Share it