thiruvananthapuram local

കേരളത്തെ കലാപ ഭൂമിയാക്കാന്‍ ആര്‍എസ്എസ് ശ്രമം: കോടിയേരി

വെഞ്ഞാറമൂട്: കേരളത്തെ കലാപ ഭൂമിയാക്കാന്‍ ആര്‍എസ്എസുകാര്‍ ആസൂത്രിത നീക്കം നടത്തുന്നതായി സിപിഎം, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം വെഞ്ഞാറമൂട് ഏരിയാ സമ്മേളന സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ജനങ്ങള്‍ എന്ത് കഴിക്കണം, ഏത് വസ്ത്രം ധരിക്കണം, ഏത് മതത്തില്‍ വിശ്വസിക്കണം, എന്തെഴുതണം എന്നൊക്കെ ആര്‍എസ്എസുകാര്‍ തീരുമാനിക്കുന്ന അവസ്ഥയാണ്. മോദി ഭരണത്തില്‍ ജഡ്ജിമാര്‍ക്കുപോലും രക്ഷയില്ല. ആകെ രക്ഷയുള്ളത് പശുക്കള്‍ക്ക് മാത്രമാണന്നും കോടിയേരി കൂട്ടിച്ചര്‍ത്തു. ഏര്യാ കമ്മിറ്റി പ്രസിഡന്റ് കെ മീരാന്‍ അധ്യക്ഷനായിരുന്നു. നേരത്തെ നടന്ന പ്രതിനിധി സമ്മേളനത്തില്‍ ഏരിയാ കമ്മിറ്റി സെക്രട്ടറിയായി കെ. മീരാനെ തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it