Flash News

കേരളത്തില്‍ ഹജ്ജ് അപേക്ഷകര്‍ 68,876; ഇന്ത്യയില്‍ ഒന്നാമത്‌

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷം ഹജ്ജിനു പോവാനായി അപേക്ഷിച്ചത് 68,876 പേര്‍. ഇന്ത്യയി ല്‍ ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് ഈ വര്‍ഷവും കേരളത്തില്‍ നിന്നാണ്. 45,000 അപേക്ഷകരുള്ള ഗുജറാത്താണ് രണ്ടാംസ്ഥാനത്ത്. ഉത്തര്‍പ്രദേശില്‍ 38,000 പേരും മഹാരാഷ്ട്രയില്‍ 35,000 പേരും അപേക്ഷകരായുണ്ട്. കേരളത്തില്‍ 70 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ കാറ്റഗറിയില്‍ നേരിട്ട് അവസരം ലഭിക്കുന്നവരായി 1,242 പേരാണുള്ളത്. മെഹ്‌റമില്ലാത്ത സ്ത്രീകളുടെ വിഭാഗത്തില്‍ 288 അപേക്ഷകളും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം അപേക്ഷകള്‍ കുറവാണ്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 95,615 അപേക്ഷകരുണ്ടായിരുന്നു. തൊട്ടുമുമ്പുള്ള വര്‍ഷം 72,315 പേരാണ് അപേക്ഷകരായി ഉണ്ടായിരുന്നത്. തുടര്‍ച്ചയായ അഞ്ചാംവര്‍ഷ അപേക്ഷകര്‍ക്ക് നേരിട്ട് അവസരം നല്‍കുന്നത് നിര്‍ത്തലാക്കിയതാണ് അപേക്ഷ കുറയാന്‍ കാരണം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതും കേരളത്തിലാണ്. ഓ ണ്‍ലൈന്‍ മുഖേന 93 ശതമാനം അപേക്ഷകളാണ് ഈ വര്‍ഷം സ്വീകരിച്ചതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി പറഞ്ഞു.    അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍പേര്‍ക്കും കവര്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്. തപാലില്‍ സ്വീകരിച്ച മുഴുവന്‍ അപേക്ഷകളും സൂക്ഷ്മ പരിശോധന നടത്തി 95 ശതമാനത്തോളം പേര്‍ക്കും കവര്‍ നമ്പറുകള്‍ എസ്എംഎസ് ആയും തപാല്‍ മുഖേനയും നല്‍കി. ശേഷിക്കുന്നവര്‍ക്ക് 25ാം തിയ്യതിയോടെ കവര്‍ നമ്പറുകള്‍ തപാല്‍ മുഖേനയോ എസ്എംഎസ് മുഖേനയോ നല്‍കും. ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റില്‍ നിന്നും കവര്‍ നമ്പറുകള്‍ ലഭ്യമാണ്. കഴിഞ്ഞ നവംബര്‍ 15 മുതലാണ് അപേക്ഷാസമര്‍പ്പണം ആരംഭിച്ചത്.
Next Story

RELATED STORIES

Share it