കേരളത്തില്‍ സജീവ 'ജലബോംബ്';മുന്നറിയിപ്പ് നല്‍കുന്നതില്‍ കാര്യമില്ല

തിരുവനന്തപുരം: കേരളത്തിലെ അണക്കെട്ടുകളില്‍ ഇപ്പോഴും ദുരന്തസാധ്യത നിലനില്‍ക്കുന്നുവെന്ന് ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍. പ്രളയ മുന്നറിയിപ്പ് നല്‍കുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രളയം വന്നാല്‍ ജനങ്ങള്‍ അപകടത്തില്‍പ്പെടുമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. പ്രളയമുണ്ടായാല്‍ വെള്ളം എവിടെ വരെ കയറുമെന്നതിന് ശാസ്ത്രീയപഠനങ്ങളൊന്നും കേരളത്തില്‍ ഇതുവരെ നടന്നിട്ടില്ല. കേരളത്തില്‍ ഒരിടത്തും പ്രളയസാധ്യതാ ഭൂപടവുമില്ല. ഭൂപട നിര്‍മാണത്തിനുള്ള 280 കോടിയുടെ പദ്ധതി പാതിവഴിയിലാണ്. പദ്ധതിക്ക് തുടക്കമിട്ടിട്ട് നാലു വര്‍ഷമായെങ്കിലും എവിടെയും എത്തിയിട്ടില്ല. പ്രളയ ഭൂപടം തയ്യാറാക്കിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പുഴകള്‍ കൈയേറി താമസിക്കുന്നവരെ ഒഴിപ്പിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിരവധി തവണ ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. വെള്ളത്തിന്റെ അമിതമായ ഒഴുക്ക് ഇത്തരക്കാര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. നിരവധി ഡാമുകളുള്ള കേരളത്തിലെ ജനങ്ങളെ മുഴുവന്‍ ആശങ്കയിലാക്കുന്നതാണ് ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ നല്‍കിയ മറുപടികള്‍.

Next Story

RELATED STORIES

Share it