Flash News

കേരളത്തില്‍ ലവ് ജിഹാദുണ്ടെന്നത് യോഗി ആദിത്യനാഥിന്റെ ആരോപണം മാത്രം: ബിജെപി ന്യൂനപക്ഷ മോര്‍ച്ച

കേരളത്തില്‍ ലവ് ജിഹാദുണ്ടെന്നത് യോഗി ആദിത്യനാഥിന്റെ ആരോപണം മാത്രം: ബിജെപി ന്യൂനപക്ഷ മോര്‍ച്ച
X


കണ്ണൂര്‍: കേരളത്തില്‍ ലവ് ജിഹാദുണ്ടെന്നത് യോഗി ആദിത്യനാഥിന്റെ ആരോപണം മാത്രമാണെന്ന് ബിജെപി ന്യൂനപക്ഷ മോര്‍ച്ചാ നേതാവ് അബ്ദുല്‍ റഷീദ് അന്‍സാരി. വ്യത്യസ്ത മതത്തിലുള്ളവര്‍ തമ്മില്‍ വിവാഹിതരാകുമ്പോള്‍ ചില സംശയങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. രക്ഷിതാക്കളുടെ അനുമതിയില്ലാതെ നടക്കുന്ന വിവാഹങ്ങളിലൂടെ മതപരിവര്‍ത്തനമെന്ന് പറയുന്നത് വെറും ആരോപണം മാത്രമാണെന്നും അന്‍സാരി പറഞ്ഞു.
കേരളത്തില്‍ ലവ് ജിഹാദുണ്ടെന്ന് ജനരക്ഷാ യാത്രയ്ക്കിടെ യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇത് അപകടകരമായ പ്രവണതയാണെന്നും ലൗജിഹാദ് വിഷയത്തില്‍ എന്‍ഐഎ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it