Kottayam Local

കേരളത്തില്‍ ഭരണത്തുടര്‍ച്ചയ്ക്ക് അനുകൂല സാഹചര്യമെന്ന്

കാഞ്ഞിരപ്പള്ളി: യുഡിഎഫ് സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചയ്ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളതെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. യുഡിഎഫ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സ്ഥാനാര്‍ഥി ഡോ. എന്‍ ജയരാജിന്റെ തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് 11ാം വാര്‍ഡില്‍ ചേര്‍ന്ന യുഡിഎഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്‍വികസന പദ്ധതികള്‍ക്കൊപ്പം ജനങ്ങള്‍ക്കു വേണ്ടി നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാരിനെ ജനകീയമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് വാര്‍ഡ് ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി എ താജു, ഡോ. എ ന്‍ ജയരാജ്, ഡിസിസി ജന. സെക്ര. അഡ്വ.പി എ ഷെമീര്‍, ബാബു ജോസഫ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, നസീമാ ഹാരിസ്, നുബിന്‍ അന്‍ഫല്‍, ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുല്‍കെരീം മുസ്‌ല്യാര്‍, ടി എസ് രാജന്‍, വി കെ നസീര്‍, എം ഐ നൗഷാദ്, റോണി കെ ബേബി, മാത്യു കുളങ്ങര, രഞ്ജു തോമസ്, സിബു ദേവസ്യ, നായിഫ് ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it