Flash News

കേരളത്തില്‍ പലയിടത്തും കനത്ത മഴ, പതിനഞ്ച് വരെ തുടരും

കേരളത്തില്‍ പലയിടത്തും കനത്ത മഴ, പതിനഞ്ച് വരെ  തുടരും
X
rain

തിരുവനന്തപുരം : കേരളത്തില്‍ പലയിടത്തും ഇന്നും കനത്ത മഴ ലഭിച്ചു. ഇടുക്കിയിലും നെയ്യാറ്റിന്‍കരയിലും 9 സെന്റിമീറ്റര്‍ മഴയാണ് ഇന്ന്് ലഭിച്ചത്.പാലക്കാട് ജില്ലയിലെ ആലത്തൂരിലും തൃശൂരിലെ വടക്കന്‍ചേരിയിലും എനമയ്ക്കലും 7 സെന്റി മീറ്ററും  പിറവം, പീരുമേട് എന്നിവടങ്ങളില്‍ 6 സെന്റി മീറ്ററും മഴ ലഭിച്ചു. പതിനഞ്ചാം തീയതി വരെ പലയിടത്തും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാകേന്ദ്രം അറിയിച്ചിട്ടുള്ളത്്.  അതേസമയം മഴലഭിക്കാത്ത സ്ഥലങ്ങളില്‍ കനത്ത ചൂടും താപതരംഗവും നിലനിന്നു.

കഴിഞ്ഞദിവസം   കടുത്ത വേനല്‍ച്ചൂടിന് ആശ്വാസമേകി സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ വ്യാപകമായി വേനല്‍മഴ പെയ്തിരുന്നു. പലയിടങ്ങളിലും ശക്തമായ ഇടിയോടുകൂടിയായിരുന്നു മഴ. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ ഇന്നലെ ഉച്ചയ്ക്കുശേഷം ആകാശം ഇരുണ്ടുകൂടുകയും മഴ ലഭിക്കുകയും ചെയ്തു.
കഴിഞ്ഞമാസം ഒറ്റപ്പെട്ട മഴ കിട്ടിയിരുന്നെങ്കിലും ചൂടിന് ശമനമായിരുന്നില്ല. തിരുവനന്തപുരത്ത് 34 ഡിഗ്രിയും കോഴിക്കോട് 38.4 ഡിഗ്രിയുമാണ് കഴിഞ്ഞ ദിവസത്തെ കൂടിയ താപനില. കടുത്ത ചൂടും വരള്‍ച്ചയും സമ്മാനിച്ച വേനല്‍ക്കാലമാണ് ഇക്കുറി കേരളത്തിലുണ്ടായത്. ഏപ്രില്‍ അവസാനത്തില്‍ ചുടുകാറ്റ് പ്രതിഭാസവും ആദ്യമായി സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തു. ഇക്കുറി ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ്. വേനല്‍മഴയോടെ ചുടിന്റെ അളവില്‍ വലിയ മാറ്റം വരും.
മാര്‍ച്ച് ഒന്നുമുതല്‍ ഏപ്രില്‍ ആറുവരെ 46.5 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 27.8 മില്ലിമീറ്റര്‍ മഴയാണു ലഭിച്ചത്. അറബിക്കടലില്‍ നിന്നും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വീശുമെന്ന് കരുതിയ കാറ്റിന്റെ ഗതി മുറിഞ്ഞതാണ് വേനല്‍മഴയുടെ അളവ് കുറയാന്‍ കാരണം. ഇത്തവണ ഇടവിട്ട് കുറഞ്ഞ വേനല്‍മഴയേ ലഭിക്കുകയുള്ളൂ എന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ലക്ഷദ്വീപില്‍ വരണ്ട കാലാവസ്ഥ രണ്ടുദിവസം കൂടി തുടരുമെന്നും നിരീക്ഷണകേന്ദ്രം അറിയിച്ചു.
Next Story

RELATED STORIES

Share it