Flash News

കേരളത്തില്‍ നിര്‍ബന്ധിത മതംമാറ്റം മാത്രമല്ല, മനുഷ്യക്കടത്തും നടക്കുന്നു: രേഖാ ശര്‍മ്മ

കേരളത്തില്‍ നിര്‍ബന്ധിത മതംമാറ്റം മാത്രമല്ല, മനുഷ്യക്കടത്തും നടക്കുന്നു: രേഖാ ശര്‍മ്മ
X


കേരളത്തില്‍ നിര്‍ബന്ധിത മതംമാറ്റം മാത്രമല്ല മനുഷ്യക്കടത്തും നടക്കുന്നുണ്ടെന്ന് ദേശീയവനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. തന്നെ നിര്‍ബന്ധിച്ച് മതംമാറ്റിയതാണെന്ന് ഹാദിയ പറഞ്ഞിട്ടില്ല. ഹാദിയയെ ഉപദ്രവിക്കുന്നതായി പുറത്തുവന്ന വീഡിയോ വ്യാജമാണ്. നിര്‍ബന്ധിതമായി മതംമാറ്റുന്നതിനൊപ്പം കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും രേഖ ശര്‍മ ആരോപിച്ചു.
നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ സാമ്പത്തിക സ്രോതസുകളുണ്ടോയെന്ന് അന്വേഷിക്കും. കേരളത്തിലെ മതം മാറ്റവുമായി ബന്ധപ്പെട്ട 11 പരാതികള്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് കൈമാറിയതായും അവര്‍ പറഞ്ഞു. അതേസമയം, തിരുവനന്തപുരത്ത് നിന്ന് കാണാതായ നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു രേഖാശര്‍മയുമായി കൂടിക്കാഴ്ച നടത്തി.

[related]
Next Story

RELATED STORIES

Share it