കേരളത്തില്‍ നടക്കുന്നത് ഉപദേശികളുടെ ഭരണം: എം കെ മനോജ്കുമാര്‍
BY kasim kzm10 Jan 2018 3:15 AM GMT
kasim kzm10 Jan 2018 3:15 AM GMT
പറവൂര്‍: പിണറായി വിജയന് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്നത് ഉപദേശികളുടെ ഭരണമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍. എസ്ഡിപിഐ പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളം ജില്ലയിലെ പറവൂരില്‍ ചുമട്ട് തൊഴിലാളികളില്‍നിന്ന് ആദ്യഗഡു ഏറ്റുവാങ്ങി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കോടിക്കണക്കിന് രൂപയാണ് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ ഉപദേശിക്കാനായി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവഴിക്കുന്നത്. എന്നിട്ടും ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെ സര്‍വ രംഗത്തും സര്‍ക്കാര്‍ പരാജയമാണ്. അതിന്റെ ജാള്യത മറയ്ക്കാനും വിമര്‍ശനങ്ങളില്‍നിന്ന് രക്ഷപ്പെടാനുമാണ് പാര്‍ട്ടി ജില്ലാസമ്മേളനങ്ങളില്‍ മുഴുസമയവും മുഖ്യമന്ത്രി പങ്കെടുക്കുന്നതെന്നും മനോജ്കുമാര്‍ പറഞ്ഞു. പാര്‍ട്ടി എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, മണ്ഡലം പ്രസിഡന്റ് യാക്കൂബ് സുല്‍ത്താന്‍, വൈസ് പ്രസിഡന്റ് ഷിഹാബൂദ്ദീന്‍, എസ്ഡിടിയു പറവൂര്‍ മേഖലാ സെക്രട്ടറി ഷംജാദ്, വൈസ് പ്രസിഡന്റ് എന്‍ എസ് അബ്ദുല്ല, അന്‍ഷാദ് പങ്കെടുത്തു. എസ്ഡിടിയു മേഖലാ സെക്രട്ടറി ഷംജാദ് ഫണ്ട് കൈമാറി.
Next Story
RELATED STORIES
വീണ്ടും ഗുരുതര ആരോപണവുമായി ആന്റോ ആന്റണി;പോളിങ് ഉദ്യോഗസ്ഥരുടെ...
25 April 2024 10:47 AM GMTമാസപ്പടി കേസ്;അടുത്ത മാസം മൂന്നിന് വിധി
25 April 2024 10:44 AM GMTവോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT