kannur local

കേരളത്തില്‍ നടക്കുന്നത് രണ്ടാം വിദ്യാഭ്യാസ വിപ്ലവം : സ്പീക്കര്‍



കണ്ണൂര്‍: സംസ്ഥാനത്ത് ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം രണ്ടാം വിദ്യാ—ഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ആറളം ഫാം ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി ശ്രീ ശങ്കരാചാര്യ കംപ്യൂട്ടര്‍ സെന്ററിന്റെ സഹകരണത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സൗജന്യ കംപ്യൂട്ടര്‍ വിദ്യാ—ഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐക്യകേരള പിറവിക്കുശേഷം നാളിതുവരെ കാണാത്ത വിദ്യാ—ഭ്യാസ പ്രചോദിതമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തുടനീളം നടക്കുന്നത്. ഒട്ടേറെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ ഏഴും പത്തും വിദ്യാര്‍ഥികള്‍ മാത്രമായി അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. എന്നാല്‍ ഈ വര്‍ഷം പുതുതായി വിദ്യാര്‍ഥികള്‍ ഈ സ്‌കൂളിലേക്കു പോലും ഒഴുകിയെത്തുന്നതായാണ് റിപോര്‍ട്ടുകള്‍. ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല. സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ സ്വീകരിച്ച നടപടികളുടെ ഫലമാണ്. പൊതുവിദ്യാലയങ്ങളുടെ ഭൗതികനിലവാരം ഉയര്‍ത്താന്‍ ആദ്യഘട്ടത്തില്‍ 40 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് അഞ്ചുകോടി രൂപ വീതം കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നല്‍കാന്‍ തീരുമാനിച്ചു. കൃത്യമായ പദ്ധതി സമര്‍പ്പിച്ച മുഴുവന്‍ സ്‌കൂളുകള്‍ക്കും പ്രവൃത്തി ആരംഭിക്കാന്‍ കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് വിദ്യാ—ഭ്യാസരീതിയില്‍ മാറ്റംവരണം. കാലഹരണപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായത്തെ ഉയര്‍ന്ന നിലവാരമുള്ളതാക്കി മാറ്റുകയെന്ന വലിയ പ്രക്രിയയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിവര വിജ്ഞാന വ്യാപനത്തിന്റെ പുതിയ സാഹചര്യത്തില്‍ പഴയ രീതിയിലുള്ള പഠനം പ്രസക്തമല്ലാതായി. പരീക്ഷകള്‍ പോലും അപ്രസക്തമാവുന്നു. വിദ്യാര്‍ഥി കേന്ദ്രിതമായ ബോധനരീതിയാണ് ഇന്നാവശ്യം.  അറിവ് ലഭിക്കാന്‍ ഇന്ന് അധ്യാപകന്റെ സഹായം ആവശ്യമില്ല. വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനം പകര്‍ന്നുനല്‍കുകയല്ല, അതിനായി അവര്‍ക്ക് വഴികാട്ടുകയാണ് വേണ്ടത്. ഇതില്‍ ഐടി സാങ്കേതിക വിദ്യക്ക് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ ജില്ലയില്‍ നിന്നുള്ള അതുല്‍ ജനാര്‍ദനന്‍, ആല്‍ബര്‍ട്ട് ജോണ്‍ എന്നിവരെ അനുമോദിച്ചു. ഇവര്‍ക്ക് സ്പീക്കര്‍ പിശ്രീരാമകൃഷ്ണന്‍, പി കെ ശ്രീമതി എംപി എന്നിവര്‍ ചേര്‍ന്ന് ഉപഹാരം സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി മുഖ്യാതിഥിയായിരുന്നു. കെ മഹേഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു.
Next Story

RELATED STORIES

Share it