Flash News

കേരളത്തില്‍ കാലവര്‍ഷമെത്തി

കേരളത്തില്‍ കാലവര്‍ഷമെത്തി
X

കോഴിക്കോട്: ശക്തമായ വേനല്‍ മഴയ്ക്കു പിന്നാലെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരള തീരം തൊട്ടു. 3 ദിവസം നേരത്തേയാണ് ഇക്കുറി കാലവര്‍ഷം കേരളത്തിലേക്കെത്തിയിരിക്കുന്നത്. അടുത്ത മണിക്കൂറുകളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

അതേ സമയം, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും പൊടിക്കാറ്റിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. യുപിയിലും ബിഹാറിലും ജാര്‍ഖണ്ഡിലും മഴ കനത്തതോടെ 40ഓളം പേര്‍ മരിച്ചു.
Next Story

RELATED STORIES

Share it