malappuram local

കേരളത്തില്‍ ഏകീകൃത പൊതുജനാരോഗ്യ നിയമം ഉടന്‍ നടപ്പിലാക്കണമെന്ന്



മലപ്പുറം: സര്‍ക്കാറിന്റെ നവകേരള മിഷന്‍ പരിപാടിയുടെ ഭാഗമായുള്ള ആര്‍ദ്രം ഹരിത കേരളം പദ്ധതികള്‍ വിജയിക്കാന്‍ കേരളത്തില്‍ ഏകീകൃത പൊതുജനാരോഗ്യ നിയമം ഉടന്‍ നടപ്പിലാക്കണമെന്ന് കേരള സംയുക്ത ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് ഫോറം  ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പി ഉബൈദുള്ള എംഎല്‍എ  ഉദ്ഘാടനം ചെയ്തു. സംയുക്ത ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് ഫോറം ജില്ലാപ്രസിഡന്റ് ലൈജു കെ ഐ അധ്യക്ഷത വഹിച്ചു. ജില്ലാ ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. കെ ഇസ്മായില്‍, ഡോ. പി പ്രകാശന്‍, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ പി രാജു, മലേറിയ ഓഫീസര്‍ ബി എസ് അനില്‍കുമാര്‍, സംയുക്ത ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി പി ശബരീശന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അനീഷ് ജോസഫ്, രാജേഷ് ഫ്രാന്‍സിസ്  സംസാരിച്ചു. മാലിന്യ പരിപാലനം ഹരിത കേരള പദ്ധതിയിലെ പങ്ക്  വിഷയത്തില്‍ കോഴിക്കോട് നിറവ് സ്ഥാപകന്‍ ബാബു വേങ്ങേരി, അജൈവ മാലിന്യ പരിപാലനം- ലോക നിലനില്‍പ്പിന് ആവശ്യം എന്ന വിഷയത്തില്‍ ഡെലിക്കല്‍ ഫൗണ്ടേഷന്‍ ആലപ്പുഴ  ഡയറക്ടര്‍ ഡോ. സി എം മനോജ്  ക്ലാസെടുത്തു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഏകീകരിക്കുക, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ ജോലി സ്വഭാവത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുക, പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ നിയമ സംരക്ഷണം നല്‍കുക  ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു. പുതിയ ഭാരവാഹികളായി  ലൈജു കെ ഐ ( പ്രസിഡന്റ് ), ശ്രീജിത്ത് അമ്പ്രക്കാട്ട്, സതീഷ് അയ്യാപ്പില്‍ , സി. അരുണ്‍കുമാര്‍ ( വൈസ് പ്രസിഡന്റുമാര്‍ ), എം ഷാഹുല്‍ഹമീദ് ( സെക്രട്ടറി ), കെ മണ്‍സൂര്‍റഹ്്മാന്‍, ശിഹാബ് കൊളത്തൂര്‍, ഹബീബ് റഹ്്മാന്‍ ( ജോ. സെക്രട്ടറിമാര്‍ ), രാജേഷ് ഫ്രാന്‍സിസ് ( ഖജാഞ്ചി ) എന്നിവരെ തെരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it