Flash News

കേരളത്തില്‍ ആള്‍ത്താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്നത് 11,89,144 വീടുകള്‍

കേരളത്തില്‍ ആള്‍ത്താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്നത് 11,89,144 വീടുകള്‍
X
കൊച്ചി: ശാസ്ത്ര സാഹിത്യ പരിഷത്ത് കഴിഞ്ഞവര്‍ഷം നടത്തിയ സര്‍വേ അനുസരിച്ച് കേരളത്തില്‍ 11,89,144 വീടുകള്‍ ആള്‍ത്താമസമില്ലാതെ ഒഴിഞ്ഞുകിടക്കുകയാണെന്നും ഇവയില്‍ 5.84 ലക്ഷം നാട്ടിന്‍പുറങ്ങളിലും 6.03 ലക്ഷത്തോളം നഗരങ്ങളിലുമാണെന്നും കണക്കുകള്‍. കൃതി സാഹിത്യ വിജ്ഞാനോല്‍സവത്തില്‍ നടന്ന നഗരപാര്‍പ്പിട ലക്ഷ്യങ്ങള്‍ എന്ന സെഷനിലാണ് ഇതുസംബന്ധിച്ച കണക്കുകള്‍ അവതരിപ്പിക്കപ്പെട്ടത്.



കേരളത്തിലെ നഗരവല്‍ക്കരണം 2011ലെ കണക്കുകളനുസരിച്ച് 29.96  നിന്ന് 47.72 ശതമാനമായി ഉയര്‍ന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം പാര്‍പ്പിട പ്രതിസന്ധി രൂക്ഷമാവുമെന്നാണ് ഇതു കാണിക്കുന്നത്. ഉയരത്തിലേക്ക് വീടുകള്‍ പണിയുന്ന വെര്‍ട്ടിക്കല്‍ ഹൗസിങാണ് ഇതിന് ഏക പ്രതിവിധിയെന്നും കേരളത്തിന്റെ വികസനവും ജനസാന്ദ്രതയും ഭൂമി ദൗര്‍ലഭ്യവും കണക്കിലെടുക്കുമ്പോ ള്‍ മറ്റിടങ്ങളിലെ പ്രതിവിധികള്‍ ഇവിടെ പ്രായോഗികമല്ലെന്നും സെഷനില്‍ പങ്കെടുത്ത സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് പറഞ്ഞു. സിംഗപ്പൂരില്‍ ആകെ രണ്ടു വീടുകളേ ഉള്ളൂവെന്നും ബാക്കിയെല്ലാം അപാര്‍ട്ട്‌മെന്റുകളാണെന്നും ലൈഫ് മിഷന്‍ സിഇഒ അദീല അബ്ദുല്ല ചൂണ്ടിക്കാണിച്ചു.
Next Story

RELATED STORIES

Share it