palakkad local

കേരളത്തില്‍ ആരോഗ്യ ബോധവല്‍ക്കരണത്തില്‍ പുത്തന്‍ മാതൃകയുമായി തൃത്താല ബ്ലോക്ക്‌

സി കെ  ശശി പച്ചാട്ടിരി

ആനക്കര: സ്‌കൂള്‍ പ്രവേശനോല്‍സവത്തിന് ആരോഗ്യ വകുപ്പിന്റെ സമ്മാനപ്പൊതി. ആരോഗ്യ ജാഗ്രതകാര്‍ഡുകളാണ് സമ്മാപ്പൊതിയായി വിതരണം ചെയ്യുന്നത്. തൃത്താല ബ്ലോക്കിലെ ഏഴ് സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ നേത്യത്വത്തിലാണ് സ്‌കൂള്‍ പ്രവേശനോല്‍സവത്തില്‍ തൃത്താല ബ്ലോക്കിലെ 105 സ്‌കൂളുകളിലും ജാഗ്രത കാര്‍ഡും ബോധവല്‍ക്കരണ ക്ലാസും നടക്കുന്നത്.ബ്ലോക്കിന് കീഴിലെ 37000 കുട്ടികള്‍ക്കാണ് ഒരേ ദിവസം സ്‌ക്കൂളുകളിലെത്തി ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.
നിപ്പ ഉള്‍പ്പെടെയുളള പകര്‍ച്ച വ്യാധികള്‍ വ്യാപകമായ സാഹചര്യത്തിലാണ് കേരളത്തിലാധ്യമായി സമ്മാനപ്പൊതിയുമായി ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ എത്തുന്നത്. സംസ്ഥാനത്തിന് തന്നെ മാത്ൃകയാകുന്നതരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സമ്മാനപ്പൊതിയില്‍ ആരോഗ്യ ബോധവല്‍ക്കരണങ്ങളുടെ സന്ദേശമടങ്ങുന്ന കാര്‍ഡുകളും മിഠായികളുംബലൂണ്‍, സമ്മാനപ്പൊതിയില്‍ ഇടം നേടുന്നുണ്ട്.ഔരോ സ്‌ക്കൂളിനും കീഴിലുമുളള പഞ്ചായത്ത് പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് വിതരണം ചെയ്യുന്നത്.
കുട്ടികള്‍ക്ക് നല്‍കുന്ന കാര്‍ഡുകള്‍ വീട്ടിലും നാട്ടിലും മെത്തി ചര്‍ച്ചയാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ആരോഗ്യ ബോധവല്‍ക്കരണം സ്‌ക്കൂള്‍ തുറന്ന ദിവസത്തില്‍ മാത്രം ഔതുക്കുനില്ല.
ഇതുമായി ബന്ധപ്പെട്ട് മൂന്ന് മാസം ആരോഗ്യ സന്ദേശം ചര്‍ച്ചയാക്കുന്നതിന് സ്‌ക്കൂളിലെ പ്രധാനാധ്യാപകനും അധ്യാപകര്‍ക്കും പ്രത്യേക പരിശീലനം ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കും.ഇതുവഴി മൂന്ന് മാസക്കാലത്തെ പ്രവര്‍ത്തനം കൊണ്ട് വിദ്യാര്‍ഥികളുടെ ഇടയിലും വീട്ടിലും നാട്ടിലും ആരോഗ്യ രംഗത്ത് മാറ്റങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് കപ്പൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ രാജീവ്  പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന 12 തരത്തിലുളള ബഹുവര്‍ണ്ണത്തിലുളള കാര്‍ഡുകള്‍ തയ്യാറാക്കിയിരിക്കുന്നതും ഇദ്ദേഹമാണ്. ചാലിശ്ശേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ.സുഷമ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സതീഷ് അടക്കമുളളവരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
Next Story

RELATED STORIES

Share it