Flash News

കേരളത്തിലേക്ക് മടങ്ങണം, കൊട്ടാരക്കരയില്‍ മല്‍സരിക്കാന്‍ ഭയമില്ല : കൊടിക്കുന്നില്‍

കേരളത്തിലേക്ക് മടങ്ങണം, കൊട്ടാരക്കരയില്‍ മല്‍സരിക്കാന്‍ ഭയമില്ല : കൊടിക്കുന്നില്‍
X
kodikkunnil

കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കര മണ്ഡലത്തില്‍ മല്‍സരിക്കാന്‍ താന്‍ തയ്യാറാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. സംസ്ഥാനരാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്നും കോണ്‍ഗ്രസില്‍ ദളിത് നേതാക്കള്‍ കുറവായ സാഹചര്യത്തില്‍ വിവിധ ദളിത് സംഘടനകള്‍ തന്നോട് കേരളത്തിലേക്ക് വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്‌സഭയില്‍ ഒരാള്‍ കുറഞ്ഞതുകൊണ്ടോ, കൂടിയതുകൊണ്ടോ ഇപ്പോള്‍ ഒന്നും സംഭവിക്കുവാന്‍ പോകുന്നില്ലെന്നും കേരളത്തില്‍ ഭരണം തുടരുക എന്നത് പ്രധാനമാണെന്നും കൊടിക്കുന്നില്‍ ചൂണ്ടിക്കാട്ടി.
[related]1977ന് ശേഷം കൈപ്പത്തി ചിഹ്നത്തില്‍ ആരും മല്‍സരിച്ചിട്ടില്ലാത്ത കൊട്ടാരക്കരയില്‍ മത്സരിക്കുവാന്‍ തനിക്ക് ഭയമില്ല. അവിടെ പാര്‍ട്ടിക്ക്് അടിത്തറയുണ്ടാക്കാന്‍ തനിക്ക്് കഴിഞ്ഞിട്ടുണ്ട്.സംവരണ സീറ്റില്‍ മാത്രമല്ല, ജനറല്‍ സീറ്റില്‍ മത്സരിക്കുവാനും താന്‍ തയ്യാറാണ്്. കൊട്ടാരക്കരയിലും, പത്തനാപുരത്തും, അടൂരിലുമെല്ലാം മത്സരിക്കുവാന്‍ പ്രവര്‍ത്തകര്‍ തന്നോട് ആവശ്യപ്പെടുന്നുണ്ടെന്നും കൊടിക്കുന്നേല്‍ പറഞ്ഞു
Next Story

RELATED STORIES

Share it