Flash News

കേരളത്തിലേക്കുള്ള തീവണ്ടികളില്‍ എബിവിപിക്കാരുടെ അഴിഞ്ഞാട്ടം



വടകര: കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നിന്നു കേരളത്തിലേക്കു വന്ന തീവണ്ടികളില്‍ എബിവിപിക്കാരുടെ പരാക്രമം. ഇന്നലെ തിരുവനന്തപുരത്തു നടന്ന കേരള ചലോ പരിപാടിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട എബിവിപിക്കാരാണ് മലയാളികള്‍ യാത്രചെയ്ത കംപാര്‍ട്ട്‌മെന്റുകളിലെത്തി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയും മറ്റും അഴിഞ്ഞാടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍നിന്നു വന്ന കേരള എക്‌സ്പ്രസ്, മംഗള, കേരള സംക്രാന്തി, രാജധാനി തീവണ്ടികളിലെല്ലാം യാത്രക്കാര്‍ക്ക് ശല്യമാവും വിധമായിരുന്നു എബിവിപിക്കാരുടെ പെരുമാറ്റം. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങിയ സംഘം മലയാളികള്‍ യാത്രചെയ്ത കംപാര്‍ട്ട്‌മെന്റുകള്‍ തിരഞ്ഞുപിടിച്ചു രാപകല്‍ഭേദമന്യേ അട്ടഹാസങ്ങളും മുദ്രാവാക്യങ്ങളുമായി യാത്രക്കാരുടെ ഉറക്കം കെടുത്തി. തീവണ്ടികള്‍ നിര്‍ത്തിയിടുന്ന സ്റ്റേഷനുകളില്‍ ബിജെപി പതാക വീശി പ്രകടനവും നടത്തിയിരുന്നു. കേരളത്തിനെതിരേ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി. എബിവിപിക്കാരുടെ അഴിഞ്ഞാട്ടത്തിനെതിരേ യാത്രക്കാര്‍ ടിടിമാര്‍ക്ക് രേഖാമൂലം തന്നെ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഡല്‍ഹിയില്‍ നിന്നു കഴിഞ്ഞ ദിവസങ്ങളില്‍ പുറപ്പെട്ട പല തീവണ്ടികളിലും ജനറല്‍ കോച്ചുകള്‍ ഉള്‍പ്പെടെ എബിവിപിക്കാര്‍ കൈയടക്കി. ടിക്കറ്റ്‌പോലുമില്ലാതെ യാത്രചെയ്ത ഇവര്‍ ജനറല്‍ കോച്ചുകളില്‍ മറ്റു യാത്രക്കാര്‍ കയറുന്നതും ബലമായി തടഞ്ഞു. കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ തീവണ്ടിയില്‍ യാത്രക്കാര്‍ കയറുന്നത് എബിവിപിക്കാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു.   എതിര്‍പ്പ് വകവയ്ക്കാതെ റെയില്‍വേ പോലിസിന്റെ  സഹായത്തോടെയാണ് യാത്രക്കാര്‍ ബലമായി കോച്ചില്‍ കയറിയത്.  ടിക്കറ്റെടുക്കാതെ യാത്രചെയ്ത എബിവിപിക്കാരെ പിടികൂടി പിഴയടപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it