കേരളത്തിലെ സംരക്ഷിത അധ്യാപകരുടെ പട്ടിക സമര്‍പ്പിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം

ന്യൂഡല്‍ഹി: കേരളത്തിലെ പ്രൊട്ടക്റ്റഡ് അധ്യാപകരുടെ പട്ടിക സമര്‍പ്പിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം. ജില്ലാ അടിസ്ഥാനത്തിലുള്ള പട്ടിക സമര്‍പ്പിക്കാനാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കുട്ടികള്‍ കുറയുന്നതോടെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പ്രൊട്ടക്റ്റഡ് അധ്യാപകരുടെ എണ്ണം വര്‍ധിക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് കോടതിയുടെ നടപടി.
10 വര്‍ഷത്തില്‍ താഴെ മാത്രം സര്‍വീസുള്ള അധ്യാപകര്‍ ജീവിതകാലം മുഴുവന്‍ സംരക്ഷിത അധ്യാപകരായി കഴിയേണ്ടിവരുന്നത് അധ്യാപക സമൂഹത്തില്‍ കടുത്ത അരക്ഷിതാവസ്ഥയ്ക്കു വഴിവയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
Next Story

RELATED STORIES

Share it